നൈജീരിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്പിച് ക്രോയേഷ്യ  

നൈജീരിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്പിച് ക്രോയേഷ്യയ്ക്ക് റഷ്യന്‍ ലോകകപ്പില്‍ അരങ്ങേറ്റം. ഗ്രൂപ്പ്‌ ഡി യിലെ രണ്ടാമത്തെ മത്സരത്തില്‍ നൈജീരിയയെ തോല്പിച്ചത് വഴി പോയന്‍റ് പട്ടികയില്‍ ഒന്നമാതെത്താനും ക്രോയേഷ്യക്കായി. പ്രതിരോധത്തില്‍ വരുത്തിയ നിസ്സാര പിഴവുകളും അച്ചടക്കമില്ലായ്മയുമാണ്‌ നൈജീരിയക്ക് വിനയായത്. ഒരു സെൽഫ് ഗോളും ഒരു പെനാൾട്ടിയുമാണ് നൈജീരിയയുടെ വിധിയെഴുതിയത്.

കളിയുടെ 32ആം മിനുട്ടില്‍ മാരിയോ മാന്‍സൂക്കിചിന്റെ ഹെഡര്‍ നൈജീരിയ മിഡ്ഫീൽഡർ ഒഗ്ഹെനാരോ ഇതേബോയുടെ ശരീരത്ത് തട്ടി സെല്‍ഫ് ഗോള്‍ കയറുകയായിരുന്നു. 71 ആം മിനിട്ടിലാണ് രണ്ടാം ഗോള്‍ പിറന്നത്‌. ക്രോയെഷ്യയ്ക്ക് അനുകൂലമായി കിട്ടിയ കോര്‍ണര്‍ കിക്ക് ഡിഫണ്ട് ചെയ്തപ്പോള്‍ മരിയോ മാന്‍സൂക്കിചിനെ ഫൌള്‍ ചെയ്തത് വഴി കിട്ടിയ പെനാല്‍റ്റി എടുത്ത ക്യാപ്റ്റന്‍ ലൂക്കാ മോദ്രിചിനു പിഴച്ചില്ല. സ്കോര്‍ 2-0. പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്തെത്തിച്ച് മൂന്ന് പോയന്റും ഗ്രൂപ്പിലെ ആദ്യ സ്ഥാനവും ക്രൊയേഷ്യ സ്വന്തമാക്കി. 21ആം തീയതി അർജന്റീനയ്ക്കെതിരെ ആണ് ക്രൊയേഷ്യയുടെ അടുത്ത മത്സരം.

 

LEAVE A REPLY

Please enter your comment!
Please enter your name here