ക്രോയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്മാർ. പ്രീ ക്വാർട്ടറിൽ എതിരാളി ഡെന്മാർക്ക്.

ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ക്രോയേഷ്യക്ക് വിജയം. ഐസ്‌ലന്റിനെ തോൽപിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ക്രോയേഷ്യക്ക് ഫലം അപ്രസക്തവും ഐസ്‌ലന്റിന് നിർണായകവുമായിരുന്ന മത്സരത്തോടെ ക്രോയേഷ്യ ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ക്രോയേഷ്യ മൂന്ന് മത്സരങ്ങൾ തുടർച്ചയായി വിജയിക്കുന്നത്.

ഗോളുകൾ ഒന്നും വരാതിരുന്ന ആദ്യ പകുതിക്ക് ശേഷം 52 ആം മിനിറ്റിൽ ബാദൽജാണ് മികച്ച ഒരു വോളിയിലൂടെ ക്രോയേഷ്യയുടെ സ്കോറിങിന് തുടക്കമിട്ടത്. 75ആം മിനിറ്റിൽ സിഗുർഡ്സൻ ഐസ്‌ലന്റിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഗോൾ നില തുല്യമാക്കി. കളി സമനിലയിലേക്ക് നീങ്ങും എന്ന നിലയിലാണ് 89ആം മിനിറ്റിൽ പെരിസിച്ചിന്റെ വിജയഗോൾ വരുന്നത്. ആദ്യ ഗോൾ നേടിയ ബാദൽജ് ഇത്തവണ ഗോളിന് വഴിയൊരുക്കി.മത്സരം തോറ്റതോടെ ആദ്യ ലോകകപ്പ് കളിക്കുന്ന ഐസ്‌ലന്റ് പുറത്തായി. വമ്പന്മാരായ അർജന്റീനയെ സമനിലയിൽ തളച്ചതിന്റെ സന്തോഷത്തോടെയാണ് ഐസ്‌ലന്റ് മടങ്ങുന്നത്. ഡെന്മാർക്കാണ് ക്രോയേഷ്യയുടെ പ്രീ ക്വാർട്ടർ എതിരാളികൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here