ഡൽഹിക്ക് ആശ്വാസ ജയം

ടൂർണമെന്റിൽ നിന്ന് പുറത്തായതിന്റെ വിഷമത്തിന് ആശ്വാസമേകി ഡൽഹിക്ക് ജയം. പോയിന്റ് പട്ടികയിൽ 2ആം സ്ഥാനത്തു നിൽക്കുന്ന ചെന്നൈയെയാണ് ഡൽഹി കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് പതിഞ്ഞ തുടക്കമായിരുന്നു ലഭിച്ചത്. മുൻനിര ബാറ്സ്മാന്മാരിൽ ഋഷഭ് പന്ത് ഒഴികെ മറ്റെല്ലാവരും റൺ കണ്ടെത്താൻ ബുദ്ധിമുട്ടി. മധ്യനിരയിൽ വിജയ് ശങ്കറും അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ ഹർഷൽ പട്ടേലുമാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ചെന്നൈ നിരയിൽ ലുങ്കി എങ്കിടിയും, ജഡേജയും നന്നായി പന്തെറിഞ്ഞു. ഇരുവരുംകൂടി 3 വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിൽ റായിഡു മികച്ച സ്ട്രൈക്ക് റേറ്റിൽ സ്കോർ ചെയ്തുവെങ്കിലും മറുവശത്തു കൂട്ടാളികളുടെ സ്കോറിങ് വേഗം കുറവായിരുന്നു. 50 റണ്ണുമായി റായിഡു മടങ്ങിയതോടെ ചെന്നൈയുടെ ഇന്നിംഗ്സ് ഇഴഞ്ഞുനീങ്ങി. അവസാന ഓവറുകളിൽ ജഡേജ ചെറുത്തുനില്പിന് ശ്രമിച്ചുവെങ്കിലും ഡൽഹിയുടെ കൃത്യതയാർന്ന ബൌളിംഗ് മത്സരം കൈപ്പിടിയിലൊതുക്കി. ഇന്നത്തെ തോൽവിയോടെ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം നിലനിർത്താൻ ചെന്നൈയ്ക്ക് അടുത്ത കളിയിലെ ജയം അനിവാര്യമാണ്. 

നാളത്തെ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ നേരിടും. നാളത്തെ മത്സരം ജയിച്ചാൽ കൊൽക്കത്തയ്ക്ക് പ്ലേയോഫ് യോഗ്യത നേടാം. 

LEAVE A REPLY

Please enter your comment!
Please enter your name here