റായുഡുവിന്റെ ചിറകിലേറി ചെന്നൈ.

ടേബിൾ ടോപ്പേഴ്‌സ് തമ്മിലുള്ള മത്സരത്തിൽ വിജയം ചെന്നൈക്കൊപ്പം . അമ്പാട്ടി റായിഡുവിന്റെ സെഞ്ചുറിയാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. ഇംഗ്ലണ്ട് സീരിസിനുള്ള ഇന്ത്യൻ ടീമിലേക്ക് തന്നെ തിരഞ്ഞെടുത്ത തീരുമാനം ശെരിവയ്ക്കുന്ന പ്രകടനമായിരുന്നു റായിഡുവിന്റേത്. സീസണിലെ ഏറ്റവും മികച്ച ബൌളിംഗ് യൂണിറ്റുമായി ഇറങ്ങിയ സൺറൈസേഴ്സിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ചെന്നൈ കാഴ്ചവയ്ച്ചത്. ഓപ്പണിങ് വിക്കറ്റിൽ റായിഡുവും വാട്സണും ചേർന്ന് 134 റൺ കൂട്ടിച്ചേർത്തു. വാട്സണ്റ്റെ വിക്കറ്റ് വീഴുമ്പോൾ ചെന്നൈ വിജയത്തിനോട് അടുത്തിരുന്നു. റെയ്ന 2 റണ്ണിന് പുറത്തായെങ്കിലും 20 റണ്ണുമായി ധോണി കൂടുതൽ വിക്കറ്റ് നഷ്ടപ്പെടാതെ കാത്തു.

4 ഓവറിൽ 25 റൺ വഴങ്ങിയ റഷീദ് ഖാൻ ഒഴികെ മറ്റാർക്കും ഹൈദരാബാദ് ബൌളിംഗ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. സൺറൈസേഴ്‌സ് ബൌളിംഗ് നിരയ്‌ക്കെതിരെ നേടിയ ആധികാരിക വിജയം ചെന്നൈക്ക് ഊർജ്ജമാവും.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 4 വിക്കറ്റ് നഷ്ടത്തിൽ 179 റൺ എടുത്തിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ധവാൻ വില്യംസൺ കൂട്ടുകെട്ടാണ് സൺറൈസേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ 200 റൺ അടുത്ത് നേടുമെന്ന് തോന്നിയെങ്കിലും മിഡിൽ ഓർഡറിന്റെ ഫോമില്ലായ്മ അവസാന ഓവറുകളിൽ തിരിച്ചടിയായി. പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ ദീപക് ചഹാർ 4 ഓവറിൽ 16 റൺ മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ്ത്തി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here