ഡാനി ആൽവസിന് പരിക്ക് ലോകകപ്പ് നഷ്ടമാവും.

ബ്രസീൽ വലത് വിങ് ബാക് ഡാനി അൽവേസിന് പരിക്ക്. ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന താരത്തിന് ഫ്രഞ്ച് കപ്പ് ഫൈനലിനിടയാണ് പരിക്കേറ്റത്. ലെസ് ഹെർബിയസുമായുള്ള മത്സരത്തിൽ പിഎസ് ജി 2 ഗോളുകൾക്ക് ജയിച്ച മത്സരത്തിന്റെ 80ആം മിനിറ്റിൽ ആണ് താരത്തിന് പരിക്കേറ്റത്. വലതു കാല്മുട്ടിലെ ലിഗമെന്റിനേറ്റ പരിക്കിൽ മൂന്നാഴ്ചത്തെ വിശ്രമം വേണ്ടി വരും എന്ന് ഡോക്ടർമാർ അറിയിച്ചു.

ബ്രസീലിന്റെ സുപ്പർ താരം നെയ്മറും അത്ലറ്റിക്കോ മാഡ്രിഡ് ഡിഫൻഡർ ആയ ഫിലിപ്പേ ലൂയിസും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. നെയ്മറിന് വേൾഡ് കപ്പിൽ കളിക്കാൻ ആകും എന്നാണ് പ്രതീക്ഷ. മാഞ്ചസ്റ്റർ സിറ്റിയുടെ ഡാനിലോ അല്ലെങ്കിൽ കോറിന്തിൻസിന്റെ ഫാഗ്നർ ഇവരിലാരെങ്കിലും ആയിരിക്കും ആൽവസിന്റെ പകരക്കാരൻ.

LEAVE A REPLY

Please enter your comment!
Please enter your name here