ഡേവ് സേവ്സ്: ഗോൾഡൻ ഗ്ലൗ പുരസ്‌കാരം ഡേവിഡ് ഡി ഗെയക്ക്

പ്രീമിയർ ലീഗിലെ ഗോൾഡൻ ഗ്ലൗ പുരസ്‌കാരം ഡേവിഡ് ഡി ഗെയക്ക് .വർഷങ്ങളായി മികച്ച ഗോൾ കീപ്പർ എന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും അർഹിച്ച അംഗീകാരം ഒരു പുരസ്കാരത്തിന്റെ രൂപത്തിൽ തേടി എത്തുന്നത് ഇപ്പോളാണ്. 2011 മുതൽ പ്രീമിയർ ലീഗ് ക്ലബ് ആയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നുണെങ്കിലും ഡി ഗിയയ്ക്ക് ഒരിക്കലും പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് അവാർഡ് സ്വന്തമാക്കിയിരുന്നില്ല.

സീസണിൽ തന്റെ പതിനെട്ടാം ക്ലീൻ ഷീറ്റ് ആണ് വെസ്റ്റ് ഹാം യൂണൈറ്റഡിനെതിരെ വ്യാഴാഴ്ച നേടിയത്. 2017-18 സീസണിലെ തന്റെ തകർപ്പൻ ഫോമിന് ഒരു പ്രതിഫലം ആയി ഈ പുരസ്‌കാരം. മാഞ്ചസ്റ്റർ സിറ്റിയുടെ എഡേർസൺ 16 ക്ലീൻ ഷീറ്റുമായി ഇപ്പോൾ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു, ബുധനാഴ്ച ബ്രെറ്റൺ മേൽ ക്ലബ്ബിന്റെ 3-1 വിജയം സ്വന്തമാക്കിക്കൊണ്ട് 16 ക്ലീൻ ഷീറ്റുകൾ അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. ഒരു മത്സരം ബാക്കി നിൽക്കെ ഇനി ഡി ഗിയയെ മറികടക്കുക സാധ്യമല്ല. 

2004-05 ൽ ആദ്യമായി വിതരണം ചെയ്ത ഈ പുരസ്കാരം ആറു വ്യത്യസ്ത വിജയികൾ കരസ്ഥമാക്കിയിട്ടുണ്ട്. ചെൽസിക്കും ആഴ്സണലിനും വേണ്ടി പീറ്റർ ചെക്കും മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ജോ ഹാർട്ടും നാലു തവണ വീതം ഗോൾഡൻ ഗ്ലൗ നേടി. മുൻ ലിവർപൂൾ ഗോൾ കീപ്പർ പെപെ റെയ്ന മൂന്ന് തവണ പുരസ്കാരം നേടിയിട്ടുണ്ട്. തിബോട്ട് കോർട്ടോയിസ്, വോജ്സെഷ് സസ്കസ്നി, എഡ്വിൻ വാൻ ഡെർ സാർ എന്നിവർ ഓരോ തവണയും ഈ അവാർഡ് ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here