അവസാന സ്ഥാനക്കാരനായി ഡി ഹെയ.

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഫിഫ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒരു സേവ് പോലും നടത്താത്തത് സ്പാനിഷ് ഗോള്‍ കീപ്പർ ഡേവിഡ് ഡി ഹെയ മാത്രം. ഫിഫ പുറത്തു വിട്ട ലിസ്റ്റ് പ്രകാരം ലോകകപ്പിൽ ഇതുവരെ കളിച്ച 33 ഗോൾ കീപ്പർമാരിൽ ഡി ഹെയ അവസാന സ്ഥാനത്താണ് .ജര്മനിക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച മെക്സിക്കോയുടെ സൂപ്പർ ഗോളി ഗിലർമോ ഒച്ചോവ ആണ് ഒന്നാം സ്ഥാനത്തുള്ളത്, 14 സേവുകളാണ് മെക്സിക്കന്‍ താരത്തിന്റെ പേരിലുള്ളത്. പത്തു സേവുകളുമായി ഡെന്മാർക്കിന്റെ കാസ്പർ ഷ്മൈക്കിൾ ആണ് രണ്ടാമതുള്ളത്. തന്റെ അച്ചന്‍ പീറ്റര്‍ ഷ്മൈക്കിളിന്റെ പേരിലുള്ള ഏറ്റവും കൂടുതല്‍ നേരം ഗോള്‍ വഴങ്ങാതെ ഗോള്‍ വല കാത്തതിന്റെ ഡാനിഷ് റെക്കോര്‍ഡ്‌ കാസ്പ്പര്‍ കഴിഞ്ഞ ദിവസം സ്വന്തം പേരിലാക്കിയിരുന്നു.

പോർചുഗലിനെതിരായ ആദ്യ മത്സരത്തിൽ മൂന്നു ഗോളുകൾ ആണ് സ്പെയ്ൻ വഴങ്ങിയത്, അതിൽ രണ്ടാമത്തെ ഗോൾ പിറന്നത് ഡി ഹെയയുടെ പിഴവിൽ നിന്നായിരുന്നു.  സീസണിലുടനീളം മാഞ്ചസ്റ്റര്‍ യുണൈറ്റെഡിനായി  മികച്ച പ്രകടനം നത്തിയ ഡി ഹിയ പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലൗ ജേതാവായിരുന്നു. 17 കളീൻ ഷീറ്റുകളാണ് ഈ സീസണിൽ ഡി ഹിയയുടെ പേരിലുള്ളത്. പക്ഷെ ലോകകപ്പില്‍ ആ മികവു പുലര്‍ത്താനായില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊറോക്കോക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിമർശകർക്ക് ചുട്ട മറുപടി നൽകാനായിരിക്കും ഡി ഹെയ ശ്രമിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here