എ ബി ഡിവില്ലിയേഴ്സ് വിരമിച്ചു.

സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര മൽസരങ്ങളിൽ നിന്നും വിരമിച്ചു. ടെസ്റ്റ് ബാറ്റിംഗ് റാങ്കിൽ 6ആം സ്ഥാനത്തും ഏകദിന ബാറ്റിംഗ് റാങ്കിൽ രണ്ടാം സ്ഥാനത്തും നിൽക്കവേയാണ് വിരമിക്കൽ പ്രഖ്യാപനം. ഈ സീസൺ ഐപിഎലിൽ ബാംഗ്ലൂരിനു വേണ്ടിയും താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

 

        ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകൾക്കും ഇണങ്ങുന്ന രീതിയിൽ സ്വര്‍ഗത്മമായി കളിക്കുന്ന താരം ഗ്രൗണ്ടിന്റെ എല്ലാ മൂലകളിലേക്കും ഷോട്ടുകൾ പായിക്കാനുള്ള കഴിവ് മൂലം മിസ്റ്റർ 360 എന്ന പേരിലും അറിയപ്പെട്ടു. ഏകദിനത്തിൽ ഒരു ഇന്നിങ്ങ്സില്‍ ഏറ്റവും വേഗത്തിൽ സെഞ്ചുറിയും, 150 റണ്‍സും നേടിയ റെക്കോര്‍ഡ് ഡിവില്ലിയേഴ്സിന്റെ പേരിലാണ്.34 വയസ്സുകാരനായ താരം ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 114 ടെസ്റ്റും, 228 ഏകദിനങ്ങളും, 78 ട്വന്റി ട്വന്റി മൽസരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 8765, ഏകദിനത്തിൽ 9577, ട്വന്റി ട്വന്റിയിൽ 1672 എന്നിങ്ങനെ മൊത്തം 20,014 റൺസ് അന്താരാഷ്ട്ര തലത്തിൽ നേടിയിട്ടുണ്ട്.

 

 

 

            “വളരെ ആലോചിച്ചു എടുത്ത തീരുമാനമാണ്. നന്നായി കളിച്ചുകൊണ്ടു ഇരിക്കുമ്പോൾ റിട്ടയർ ചെയ്യുന്നതാണ് നല്ലത്. ഓസ്‌ട്രേലിയക്കും ഇന്ത്യക്കും എതിരെയുള്ള വിജയങ്ങൾക്കു ശേഷം ഇതാണ് ഏറ്റവും നല്ല സമയം എന്ന് തോന്നുന്നു. ആരാധകർക്കും കോച്ച് ക്രിക്കറ്റ്‌ സൗത്ത് ആഫ്രിക്കയിലെ സ്റ്റാഫിനോടും ഞാൻ എന്നും കടപ്പെട്ടവനായിരിക്കും. എന്റെ കരിയറിൽ ഉടനീളം എന്നെ സപ്പോർട്ട് ചെയ്ത എന്റെ സഹതാരങ്ങൾക്ക് പ്രത്യേകം നന്ദി. ഫാഫ് ഡുപ്ലെസിയുടെയും സൗത്ത് ആഫ്രിക്കൻ ടീമിന്റെയും ആരാധകനായി ഞാൻ എന്റെ സപ്പോർട്ട് തുടരുന്നതാണ്” താരം പത്രസമ്മേളനത്തിൽ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here