ചരിത്ര ടെസ്റ്റ് – ആദ്യ സെഷൻ ഇന്ത്യക്ക്.

അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയമായ മത്സരത്തിൽ ആദ്യദിനം ഉച്ചഭക്ഷണത്തിനു മുൻപ് ഇന്ത്യയ്ക്ക് മേൽക്കൈ. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 27 ഓവറിൽ 158 റൺസ്  നേടിയിട്ടുണ്ട്.

 

 

സെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാനാണ് ഇന്ത്യയുടെ ബാറ്റിങ്ങിനെ നയിച്ചത് 91 പന്തുകൾ നേരിട്ട ധവാൻ 19 ഫോറും 3 സിക്സും ഉൾപ്പെടെ 104 റൺസ് നേടി. മുരളി വിജയ്  71 പന്തിൽനിന്ന് 41 റൺസ് എടുത്ത് ധവാന് പിന്തുണ നൽകി. മികച്ച സ്ട്രോക്ക് പ്ലേയുമായി കളംനിറഞ്ഞ് കളിച്ച  ധവാൻ സ്കോർ ചെയ്തതിന്റെ 90 ശതമാനത്തിനടുത്ത് റൺസും ബൗണ്ടറികളിലൂടെയാണ് നേടിയത്.

 

 

ട്വൻറി 20  ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനായ  റഷീദ് ഖാൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ മൂന്ന് ബൗണ്ടറികൾ ഏറ്റുവാങ്ങി. 7 ഓവർ മാത്രം ബോൾ ചെയ്ത റഷീദ് ഖാനെ ധവാൻ കണക്കിന് പ്രഹരിച്ചു. 7.3 ഇക്കോണമി റേറ്റിൽ 51 റൺസാണ് റഷീദ് ഖാൻ വഴങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here