ധീരജ്‌ സിങ് കേരള ബ്ലാസ്റ്റേഴ്‌സിൽ.

ഫിഫ  അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ഗോൾവല കാത്ത ധീരജ് സിംഗ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടു. ലോകകപ്പിലെ  മികച്ച പ്രകടനംകൊണ്ട് ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്ന ധീരജ്‌ സിംഗ്  സ്കോട്ടിഷ് ക്ലബ്ബ് മദർവെൽ എഫ് സിയിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ബോൺമൗത്തിലും പരിശീലിച്ചിരുന്നു.

 

 

കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ധീരജ്‌ സിംഗ് പറഞ്ഞു. ജനുവരിയിൽ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉള്ള പരിശീലനത്തിന് ശേഷമാണ് ധീരജ് യുകെയിലേക്ക് തിരിച്ചത്. ഡേവിഡ് ജയിംസിന്റെ കീഴിൽ പരിശീലിക്കുന്നതിനും രാജ്യത്തെ ഏറ്റവും മികച്ച ആരാധകരുടെ മുൻപിൽ കളത്തിലിറങ്ങുന്നതിനുമായി താൻ ആവേശത്തോടെ കാത്തിരിക്കുന്നതായി ധീരജ് കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here