ഉൾപ്പെടുത്തൽ കൊണ്ടും അഭാവം കൊണ്ടും ശ്രദ്ധേയമായി ഫ്രാൻസിന്റെ ലോകകപ്പ് സ്ക്വാഡ്.

റഷ്യൻ ലോകകപ്പിലേക്കുള്ള 23 അംഗ ഫ്രഞ്ച് സ്ക്വാഡിനെ കോച്ച് ദിദിയർ ദെഷാംപ്സ് പ്രഖ്യാപിച്ചു. യുവ പ്രതിഭകളുടെ ധാരാളിത്തമുള്ള ടീമിന്റെ സെലക്ഷൻ കോച്ചിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പായിരുന്നു. ബുധനാഴ്ച നടന്ന യൂറോപ്പ ലീഗ് ഫൈനലിൽ പരുക്കേറ്റ് പുറത്തായ ദിമിത്രി പയറ്റിനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസിമയെയും കോച്ച് പരിഗണിച്ചില്ല.

 

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുന്തമുന അന്തണി മാർഷ്യാലും ആർസനൽ സ്‌ട്രൈക്കർ  അലക്സാണ്ടർ ലാകാ സെറ്റയും ടീമിൽ ഇടം പിടിച്ചില്ല. ഇവരോടൊപ്പം ബയേൺ മ്യുണിക്കിന്റെ കിങ്സ്‌ലി കോമൻ, ടോട്ടനത്തിന്റെ മൗസ സിസോക്കോ, സ്റ്റോക് സിറ്റിയുടെ കർട്ട് സൗമ എന്നിവരെ ഉൾപ്പെടുത്തി 11 അംഗ സ്റ്റാൻഡ് ബൈ ലിസ്റ്റും തയ്യാറാക്കി.

 

23 അംഗ സ്ക്വാഡ്

 

ഗോൾകീപ്പർ

ഹ്യൂഗോ ലോറിസ് (ടോട്ടൻഹാം), സ്റ്റീവ് മൻദന്ത (മാർസെ), അൽഫോൻസ് അറിയോള (പാരീസ് സെന്റ് ജർമൻ); 

 

ഡിഫെൻഡേഴ്‌സ്

സാമുവൽ ഉംറ്റിറ്റി (ബാഴ്സലോണ), റാഫേൽ വരാൻ (റയൽ മാഡ്രിഡി), പ്രസ്‌നൽ കിമ്പെംബെ (പാരീസ് സെന്റ് ജെർമൻ), ആദിൽ റാമി (മാർസെലി), ബെഞ്ചമിൻ മെൻഡി (മാഞ്ചസ്റ്റർ സിറ്റി), ലൂക്കാസ് ഹെർണാണ്ടസ് (അറ്റ്ലെറ്റിക്കോ മാഡ്രിഡ്), ബെഞ്ചമിൻ പവാർഡ്(സ്റ്റുഗർട്ട്)

 

മിഡ്ഫീൽഡർമാർ

പോൾ പോഗ്ബ (മാഞ്ചസ്റ്റർ യുണൈറ്റഡ്), കോറെൻറിൻ ടൊലീസോ (ബയേൺ മ്യൂണിച്ച്), ബ്ലെയ്സ് മറ്റ്യുഡി (ജൂവന്റസ്), ൻ ഗോളോ കാന്റെ (ചെൽസിയ), സ്റ്റീവൻ ൻ സോൻസി (സെവിയ്യ)

 

സ്‌ട്രൈക്കേഴ്‌സ്

ഫ്ലോറിയൻ തൗവിൻ (മാർസെ), നബിൽ ഫെകിർ (ലയോൺ), തോമസ് ലെമാർ (മൊണാക്കോ), അന്റോൺ ഗ്രീസ്മാൻ (അറ്റ്ലറ്റിക്കോ മാഡ്രിഡ്), ഒലിവിയർ ജിറൂഡ് (ചെൽസി), കെയ്‌ലിൻ എംബാപ്പെ (പാരിസ് സെന്റ് ജർമൻ), ഒസ്മാൻ ഡെംബലെ(ബാഴ്‌സലോണ)

 

11 അംഗ സ്റ്റാൻഡ് ബൈ ലിസ്റ്റ്

ലുക്കാസ് ഡിഗ്നേ (ബാഴ്സലോണ), അലക്സാണ്ടർ ലാകാസെറ്റെ (ആഴ്സണൽ), ആന്റണി മാർഷ്യൽ (മാഞ്ചസ്റ്റർ യുനൈറ്റഡ്), അഡ്രിയൻ റാബിയോട്ട് (പി.എസ്.ജി.), ബെൻ ഹെയ്റ്റ് കോസ്റ്റിൻ (ബയേൺ), മാത്യു  (സെന്റ് എറ്റീനെ), സാഖോ (ക്രിസ്റ്റൽ പാലസ്), മൗസ സിസോകോ (ടോട്ടൻഹാം), കർട്ട് സൗമ (സ്റ്റോക്ക്).

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here