പരിക്ക് അഫ്ഗാനിസ്ഥാൻ ടെസ്റ്റിൽ സാഹയില്ല, ദിനേഷ് കാർത്തിക് പകരക്കാരൻ.

ഐപിഎൽ  ക്വാളിഫയർ മൽസരത്തിനിടെ തള്ളവിരലിന് പരുക്കേറ്റ വൃദ്ധിമാൻസാഹ അഫ്ഗാനിസ്ഥാന് എതിരെയുള്ള  ടെസ്റ്റിൽ കളിക്കില്ല. തമിഴ്നാട്  വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്ക് സാഹയ്ക്ക് പകരക്കാരനായി ടീമിൽ ഇടംപിടിച്ചു.

 

നേരത്തെ ക്യാപ്റ്റൻ വിരാട് കോലിയും പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരുന്നു രണ്ടുപേരും ഇംഗ്ലണ്ടിനെതിരായ  സീരീസിന് മുന്നോടിയായി വിശ്രമത്തിലാണ്. സാഹയുടെ പരുക്ക് ഭേദമാക്കാൻ 5-6 ആഴ്ച വേണ്ടിവരുമെന്ന് ബിസിസിഐ  ഡോക്ടർമാർ അറിയിച്ചു.

 

ഈവർഷം ആദ്യം  സൗത്താഫ്രിക്കയിൽ നടന്ന ടെസ്റ്റ് സീരീസിൽ പാർത്ഥിവ് പട്ടേൽ ആയിരുന്നു സാഹയ്ക്ക് പകരക്കാരൻ. പക്ഷേ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ പട്ടേലിനായില്ല. നിധാസ് ട്രോഫിയിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവച്ച ദിനേഷ് കാർത്തിക് 2007ലെ ഇംഗ്ലണ്ട് സീരിയസ് ഇന്ത്യയുടെ ടോപ്സ്കോററായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here