ഡിയാഗോ ഡാലറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ.

എഫ് സി പോർട്ടോയുടെ പ്രതിരോധ ഭടൻ ഡിയാഗോ ഡാലറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറൊപ്പിട്ടു. 19 മില്യൺ യൂറോയ്ക്ക് ആണ് താരം അഞ്ച് വർഷത്തേക്ക് യുണൈറ്റഡിൽ കളിക്കുക. ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീൽ താരം ഫ്രെഡിന് ശേഷം യുണൈറ്റഡിലെത്തുന്ന രണ്ടാമത്തെ താരമാണ് ഡാലറ്റ്. പ്രതിരോധത്തിലെ 4 പൊസിഷനുകളിലും മികവോടെ കളിക്കുന്ന ഡാലറ്റ് യുണൈറ്റഡിന്റെ ഡിഫന്‍സീവ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന താരമാണ്.

 

ഒരു ഡിഫൻഡറിന് വേണ്ട എല്ലാ കഴിവുകളും ഒത്തിണങ്ങിയ താരമാണ് ഡിയാഗോ എന്ന് യുണൈറ്റഡ് പരിശീലകൻ ഹൊസെ മൗറീഞ്ഞോ അഭിപ്രായപ്പെട്ടു. വളരെ വേഗം തന്നെ ഡിയഗോയ്ക്ക് ക്ലബ്ബിലെ ഒരു മികച്ച താരമായി ഉയരാനാകുമെന്നും കോച്ച് കൂട്ടിച്ചേർത്തു.

 

ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബിൽ കളിക്കാനാകുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന്  ഡിയാഗോ പറഞ്ഞു.  തന്റെ മുൻ ക്ലബ്ബായ പോർട്ടോയോടുള്ള നന്ദി രേഖപ്പെടുത്തിയ ഡിയാഗോ തനിക്ക് ലഭിച്ച അവസരത്തിൽ  അത്യധികം സന്തോഷം രേഖപെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here