യുഎസ് ഓപ്പൺ: ജോക്കോവിച്ച്‌ ജേതാവ്.

 

അർജന്റീനയുടെ ജുവാൻ മാർട്ടിൻ ഡെൽ പോട്രോയെ തോൽപിച്ച് സെർബിയയുടെ നൊവാക് ജോക്കോവിച്ചിന് കിരീടം. 2 വർഷം കിരീടമൊന്നും നേടാനാകത്തെ പരിക്കും മോശം ഫോമും കാരണം വലഞ്ഞ ജോക്കോവിച്ചിന് തിരിച്ചുവരവിന്റെ വർഷം കൂടി ആയി 2018. ഈ വർഷത്തെ വിംബിൾഡൺ ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു.

 

2009ന് ശേഷം ആദ്യമായി ഗ്രാൻഡ്സ്ലാം ഫൈനലിൽ കടന്ന ഡെൽ പോട്രോയ്ക്ക് അന്നതേതു പോലെ അട്ടിമറി ആവർത്തിക്കാൻ ആയില്ല. 6-3 7-6 6-3 എന്ന സ്കോറിനാണ് ജോകോവിച്ചിന്റെ വിജയം. ഇതോടെ ഗ്രാൻഡ്സ്ലാമുകളുടെ എണ്ണത്തിൽ ഫെഡററിനും നദാലിനും പിറകിൽ മൂന്നാമത് എത്താനും ജോക്കോവിച്ചിനായി.തന്റെ 14ആം ഗ്രാൻഡ്സ്ലാം വിജയമാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here