ഐപിഎല്ലിൽ ഇന്ന് സൂപ്പർ സൺഡേ

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യത്തെ മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സൺറൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർകിങ്സിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 4 മണിക്ക് പുണെയിലാണ് മത്സരം. കാവേരി നദീജല വിഷയത്തിൽ തമിഴ്‌നാട്ടിൽ ഉടലെടുത്ത പ്രക്ഷോഭങ്ങളെത്തുടർന്ന് ചെന്നൈയുടെ ഈ സീസണിലെ ഹോം ഗ്രൗണ്ട് മത്സരങ്ങൾ പുണെയിലേക്ക് മാറ്റിയിരുന്നു. രാജസ്ഥാനെതിരെ തോൽവി ഏറ്റുവാങ്ങിയ ചെന്നൈയ്ക്ക് പോയിന്റ് പട്ടികയിലെ ആദ്യ രണ്ടുസ്ഥാനങ്ങളിലൊന്നിൽ എത്താൻ അവശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചേതീരൂ. ബൗളിങ്ങിലെയും ഫീൽഡിങ്ങിലെയും സ്ഥിരതയില്ലായ്മയാണ് ചെന്നൈയുടെ തലവേദന. അതേസമയം ഈ സീസണിലെ ഏറ്റവും മികച്ച ബൌളിംഗ് നിരയുമായി കുതിപ്പ് തുടരുന്ന ഹൈദരാബാദിന് ധവാൻ ഫോം കണ്ടെത്തിയതും അനുഗ്രഹമാണ്. മധ്യനിരയിലെ സ്ഥിരതയില്ലായ്മയാണ് ഹൈദരാബാദിനെ അലട്ടുന്ന ഏക വിഷയം.

രാജസ്ഥാനും മുംബൈയും തമ്മിലാണ് ഇന്നത്തെ രണ്ടാം മത്സരം. രാത്രി 8 മണിക്ക് മുംബൈയിലാണ് കളി. അവസാന മത്സരം ജയിച്ച രണ്ട് ടീമുകളും ആത്മവിശ്വാസത്തിലാണ്. പ്ലേയോഫ്‌ സാദ്ധ്യതകൾ നിലനിർത്താൻ ഇരുടീമുകൾക്കും ജയം അനിവാര്യമാണെന്നിരിക്കെ ഇന്നത്തെ മത്സരത്തിൽ തീപാറുമെന്നുറപ്പ്. സീസണിലെ ആദ്യപകുതിയിലെ മോശം പ്രകടനത്തിനുശേഷം അടിമുടി മാറിയ മുംബൈ ആധികാരികമായാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here