ചരിത്രം കുറിക്കാൻ നാല്പത്തിയഞ്ചാം വയസ്സിൽ എൽ ഹാദിരി

ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് ഇനി ഈജിപ്ത്യൻ ഇതിഹാസം എൽ ഹാദിരിക് സ്വന്തം. ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന എൽ ഹാദിരി ഇന്ന് സൗദി അറേബ്യയ്ക്കു എതിരെ വല കാക്കാൻ ഇറങ്ങുന്നതോടെയാണ് റെക്കോർഡിന് അവസരം ഒരുങ്ങുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഗോൾ വല കാത്ത മുഹമ്മദ് എൽ ഷെനാവിക്ക് കോച്ച് വിശ്രമം നൽകിയതോടെയാണ് ഹാദിരിക് നറുക്കു വീണത്. ഇന്നേക്ക് 45 വയസ്സും 5 മാസവും 11 ദിവസവും ആണ് ഹാദിരിയുടെ പ്രായം. ഇനിയൊരു താരം ഈ റെക്കോർഡ് മറികടക്കുമോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.

കൊളംബിയൻ ഗോൾകീപ്പർ ഫാരിദ് മോൺഡ്രാഗനായിരുന്നു ഇതുവരെ ലോകകപ്പ് കളിച്ച ഏറ്റവും മുതിർന്ന താരം. 2014 ലെ ബ്രസീൽ ലോകകപ്പിൽ കളിക്കുമ്പോൾ അദ്ദേഹത്തിന് 43 വയസ്സായിരുന്നു.
1973 ൽ ജനിച്ച ഇൽഹാദിരി 1996ൽ ആണ് അരങ്ങേറ്റം കുറിച്ചത്. 20 വര്ഷം നീണ്ട കാത്തിരിപ്പാണ് 45 വയസ്സിൽ ഫലപ്രാപ്തിയിൽ എത്തുന്നത്. ഈ ചരിത്ര ദിവസത്തിൽ തന്റെ ടീമിനെ നയിക്കുന്നതും ഹാദിരി തന്നെയാണ്. ഒരു ലോകകപ്പ് വിജയം എന്ന ഈജിപ്ത്യൻ ജനതയുടെ ആഗ്രഹം പൂർത്തീകരിക്കുന്നതിൽ ഹാദിരിയുടെ പ്രകടനം നിർണായകമാണ്. പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിച്ച മുഹമ്മദ് സലാഹ് ഉള്ള ടീമിൽ നിന്ന് മറിച് ഒരു പ്രകടനം ആരാധകരും ആഗ്രഹിക്കുന്നില്ല.

സൗദി അറേബ്യൻ ക്ലബ്ബായ അൽ താവൂന് വേണ്ടി കളിക്കുന്ന ഹാദിരി ലോകകപ്പിന് ശേഷവും തന്റെ ഫുട്ബോൾ ജീവിതം തുടരും എന്നാണു സൂചനകൾ നൽകിയിരിക്കുന്നത്. 30 വയസ്സിനു ശേഷം കളി ജീവിതം മതിയാക്കുന്ന പുതുതലമുറ താരങ്ങൾക്കു ഒരു മാതൃകയാണ് തന്റെ നാല്പത്തിയഞ്ചാം വയസിൽ ലോകകപ്പ് ബൂട്ട് അണിയുന്ന ഹാദിരി.

LEAVE A REPLY

Please enter your comment!
Please enter your name here