ഇന്ത്യ vs ഇംഗ്ലണ്ട് ODI സീരിസ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു.

ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് സ്ക്വാഡിൽ തിരിച്ചെത്തിയപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സാം ബില്ലിങ്‌സിന് സ്ഥാനം നഷ്ടമായി. ഇടത് ഹാംസ്ട്രിക്കിനേറ്റ പരിക്കിന്‌ ശേഷം മടങ്ങിയെത്തുന്ന സ്റ്റോക്സ് ജൂലൈ 5ആം തീയതി ഡർഹാം ജെറ്റ്സിന്റെ യോക്ഷയർ വൈകിങ്‌സിന് എതിരായ മത്സരത്തിൽ പങ്കെടുക്കും. ജൂലൈ 8ആം തീയതി ഇന്ത്യയുമായുള്ള T20 മത്സരത്തിനുള്ള ടീമിൽ സ്റ്റോക്സ് ഉണ്ടാവാൻ സാധ്യതയുണ്ട്.

സാം കുറനും ടീമിൽ ഇടംപിടിക്കാൻ ആയില്ല. ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരത്തിൽ സഹോദരൻ ടോം കുറന് ഏറ്റ പരിക്കിനെത്തുടർന്ന് സാമിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. അവസാന മത്സരത്തിൽ അരങ്ങേറ്റം കുറിച്ച സാം 44 റൺസിന് 2 വിക്കറ്റ് വീഴ്ത്തി. ബാറ്റിങ്ങിൽ നിർണായക സമയത്ത്‌ 15 റൺസും സ്കോർ ചെയ്തു. ടോം തിരിച്ചെത്തുന്നതോടെ സാമിന്റെ സ്ഥാനം നഷ്ടപ്പെട്ടു.

14 അംഗ സ്ക്വാഡ്ഇയാൻ മോർഗൻ(ക്യാപ്റ്റൻ),ടോം കുറൻ, അലക്സ് ഹെയ്ൽസ്, ലിയാം പ്ലങ്കറ്റ്, ആദിൽ റഷീദ്, ജോ റൂട്ട്, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, ഡേവിഡ് വില്ലി, മാർക് വുഡ്, മോയ്ൻ അലി, ജോണി ബെയർസ്റ്റോ, ജെയ്ക്ക് ബാൾ, ജോസ് ബട്ട്ലർ

LEAVE A REPLY

Please enter your comment!
Please enter your name here