ഇംഗ്ലണ്ടിന് ലീഡ്‌സിൽ അഗ്നിപരീക്ഷ

ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റ്‌ മത്സരം ഇന്ന് ലീഡ്‌സിൽ നടക്കും. ഒന്നാം ടെസ്റ്റ്‌ ആധികാരികമായി ജയിച്ച പാകിസ്ഥാൻ ആത്മവിശ്വാസത്തിലാണ്. എന്നാൽ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലാണ്. 1996ന് ശേഷം ഇതുവരെ പാകിസ്ഥാൻ ഇംഗ്ലണ്ടിൽ ടെസ്റ്റ്‌ സീരീസ്‌ നേടിയിട്ടില്ല. വസിം അക്രമിന്റെ ടീമിന്റെ പ്രകടനം ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ ഇന്നിറങ്ങുന്നത്. 

 

ലീഡ്‌സിലെ പിച്ച് പേസ് ബൗളിങ്ങിന് അനുകൂലമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴ കാര്യങ്ങൾ കുറച്ചുകൂടി ബൗളേഴ്‌സിന് എളുപ്പമാക്കും. ആദ്യ ദിവസം മഴയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, തുടർന്നുള്ള ദിവസങ്ങളിൽ മഴ മാറിനിൽക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്‌. 

കഴിഞ്ഞ ടെസ്റ്റിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനുശേഷം വിജയവഴിയിൽ തിരിച്ചെത്താനാവും ഇംഗ്ലണ്ടിന്റെ ശ്രമം. അലിസ്റ്റർ കുക്ക്, ഡോം ബസ്സ്‌, ജോസ് ബട്ലർ എന്നിവരുടെ ബാറ്റിംഗ് പ്രകടനമൊഴിച്ചാൽ ഇംഗ്ലണ്ട് തീർത്തും നിറംമങ്ങിപ്പോയ കാഴ്ചയാണ് ഒന്നാം ടെസ്റ്റിൽ കണ്ടത്. കാര്യങ്ങൾ വീണ്ടും മോശമാക്കി ബെൻ സ്റ്റോക്സ് പരിക്കുമൂലം ഇന്നത്തെ മത്സരത്തിൽ കളിക്കുന്നുമില്ല. 

പാകിസ്താന്റെ സ്റ്റാർ ബാറ്റ്സ്മാൻ ബാബർ അസം ഒന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്സിൽ നേരിട്ട പരിക്കിനെത്തുടർന്നു വിശ്രമത്തിലാണ്. ലീഡ്‌സിലെ കണക്കുകളും പാകിസ്താന് അനുകൂലമല്ല. 9 മത്സരങ്ങളിൽ 1 തവണ മാത്രമാണ് പാകിസ്ഥാൻ ലീഡ്‌സിൽ ജയിച്ചിട്ടുള്ളത്. മുഹമ്മദ്‌ അമീറും, മുഹമ്മദ്‌ അബ്ബാസും നയിക്കുന്ന ബൗളിംഗ് നിരയിലാണ് പാകിസ്താന്റെ പ്രതീക്ഷകൾ. 

LEAVE A REPLY

Please enter your comment!
Please enter your name here