പ്രീമിയർ ലീഗ് 2018-19 സീസണിലെ മത്സരക്രമമായി

ആദ്യ മത്സരത്തിൽ ആർസനലിനു എതിരാളി മാഞ്ചസ്റ്റർ സിറ്റി. 2018-19 സീസൺ പ്രീമിയർ ലീഗ് ഫിക്സ്ചർ പുറത്തിറങ്ങി. പുതിയ പരിശീലകൻ ഉനായ് എമിറിക്ക് കീഴിൽ വരുന്ന ആർസനലിനെ കാത്തിരിക്കുന്നത് കടുപ്പമേറിയ പോരാട്ടങ്ങൾ. ആഗസ്റ്റ് 11ന് ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ആണ് എതിരാളികൾ. തുടർന്ന് വരുന്ന മത്സരത്തിൽ ആർസനലിനു നേരിടേണ്ടി വരുന്നത് ചെൽസിയെയും. ആദ്യ ആഴ്ചയിലെ മറ്റു പ്രധാന മത്സരങ്ങൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് × ലെസ്റ്റർ സിറ്റി
ചെൽസി – ഹഡഴ്സ്ഫീല്‍ഡ്
ലിവർപൂൾ – വെസ്റ്റ് ഹാം
ബൗര്‍ന്‍മൗത്- കാര്‍ഡിഫ്‌ സിറ്റി
ഫുള്‍ഹാം – ക്രിസ്റ്റല്‍ പാലസ്
ന്യൂ കാസില്‍ – ടോട്ടന്‍ഹാം 
സൗതാംപ്ടന്‍ – ബേര്‍ണ്ലി 
വാട്ട്ഫോര്‍ഡ് – ബ്രൈയ്ട്ടന്‍ 
വോള്‍വ്സ് – എവര്‍ട്ടന്‍

ലീഗിലെ പ്രധാന ഡെർബികൾക്ക് നവംബർ വരെ കാത്തിരിക്കണം. എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റിയും യുണൈറ്റഡും നവംബർ 10ആം തീയതി ഏറ്റുമുട്ടും. ഗ്ലാമറിന്റെയും കാണികളുടെയും കാര്യത്തിൽ എൽ ക്ലാസിക്കോയോടും മിലാൻ ഡെർബിയോടും കിട പിടിക്കുന്ന നോർത്ത് വെസ്റ്റ് ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ നേരിടും. ലോകത്ത് ഏറ്റവും അധികം ആളുകൾ ടെലിവിഷനിലൂടെ കാണുന്ന മത്സരമാണ് നോർത്ത് വെസ്റ്റ് ഡെർബി. ആദ്യ നോർത്ത് വെസ്റ്റ് ഡെർബി ഡിസംബർ 15 നു നടക്കും.
മറ്റു പ്രധാന മത്സരങ്ങൾ.

18/08/2018 ചെൽസി – ആർസേനൽ
25/08/2018 മാഞ്ചസ്റ്റർ യുണൈറ്റഡ് -ടോട്ടനം
15/09/2018 ലിവർപൂൾ – ടോട്ടനം ഹോട്‌സ്പർ
29/09/2018 ചെൽസി – ലിവർപൂൾ
6/10/2018 ലിവർപൂൾ – മാഞ്ചസ്റ്റർ സിറ്റി
20/10/2018 ചെൽസി – മാഞ്ചസ്റ്റർ യുണൈറ്റഡ്
27/10/2018 ടോട്ടനം ഹോട്‌സ്പർ – മാഞ്ചസ്റ്റർ സിറ്റി
3/11/2018 ആർസേനൽ -ലിവർപൂൾ
4/12/2018 മാഞ്ചസ്റ്റർ യുണൈറ്റഡ്- ആർസേനൽ
8/12/2018 ചെൽസി – മാഞ്ചസ്റ്റർ സിറ്റി
15/12/2018 ലിവർപൂൾ – മാഞ്ചസ്റ്റർ യുണൈറ്റഡ്
29/12/2018 ലിവർപൂൾ – ആർസേനൽ
1/1/2019 മാഞ്ചസ്റ്റർ സിറ്റി- ലിവർപൂൾ
12/01/2019 മാഞ്ചെസ്റ്റർ യുണൈറ്റഡ് – ടോട്ടനം ഹോട്‌സ്പർ
19/01/2019 ആർസേനൽ – ചെൽസി
09/02/2019 മാഞ്ചസ്റ്റർ സിറ്റി – ചെൽസി
23/02/2019 മാഞ്ചസ്റ്റർ യുണൈറ്റഡ് – ലിവർപൂൾ 09/03/2019 ആഴ്സണൽ – മാഞ്ചസ്റ്റർ യുണൈറ്റഡ്
30/03/2019 ലിവർപൂൾ – ടോട്ടനം
13/04/2019 ലിവർപൂൾ – ചെൽസി
20/04/2019 മാഞ്ചസ്റ്റർ സിറ്റി – ടോട്ടനം
27/04/2019 മാഞ്ചസ്റ്റർ യുണൈറ്റഡ് – ചെൽസി

LEAVE A REPLY

Please enter your comment!
Please enter your name here