ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തെ പാളയത്തിലെത്തിച്ചു എഫ് സി ഗോവ

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന മണിപ്പൂരി വിങ്ങര്‍ ജാക്കിചന്ദ് സിംഗിനെ സ്വന്തമാക്കി എഫ്സി ഗോവ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ജാക്കിചന്ദ് സിംഗ്, രണ്ട് ഗോളുകളും എതിരാളികളുടെ വലയില്‍ അടിച്ചു കയറ്റിയിരുന്നു. ജാക്കിചന്ദ് ഗോവൻ ടീമിലേക്ക് പോകുമെന്ന് നേരത്തെ തന്നെ ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എഫ്സി. ഗോവ തങ്ങളുടെ ട്വിറ്ററിലൂടെ താരത്തിന്റെ ട്രാന്‍സ്ഫര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു


രണ്ടാം സീസണിലെ ലേലത്തിലൂടെയാണ് ജാക്കിചന്ദ് ഐ.എസ്.എല്ലിലേക്ക് കാലെടുത്തു വെച്ചത്. തന്റെ ആദ്യ സീസണില്‍ പൂനെ എഫ്.സിക്കായി കളിച്ച താരം പിന്നീടു മുംബൈ സിറ്റി എഫ്.സിയിലേക്ക് കളം മാറ്റി ചവിട്ടി. മുംബൈയില്‍ നിന്നുള്ള ട്രാൻസ്ഫറിലാണ് താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here