വിംബിൾഡൺ അഞ്ചാം ദിവസം: ഫെഡറർ,സെറീന വില്യംസ് അവസാന പതിനാറിൽ

വിംബിൾഡൺ 2018 അഞ്ചാം ദിവസം മുൻ ചാമ്പ്യന്മാരായ റോജർ ഫെഡററും സെറീന വില്യംസും അവസാന പതിനാറിലേക്ക് കടന്നു. റോജർ ഫെഡറർ ജർമനിയുടെ ജാൻ ലെന്നർഡിനെ നേരിട്ടുള്ള സെറ്റുകളിൽ 6-3 7-5 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി. കേവലം 1 മണിക്കൂർ 34 മിനിറ്റിൽ കളിയവസാനിപ്പിച്ച ഫെഡറർ വിംബിൾഡൺ 2018 ഇൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്തിയില്ല.

23 തവണ ഗ്രാൻഡ്സ്ലാം വിജയിയായ സെറീന വില്യംസ് ക്രിസ്റ്റീന മൽഡിനോവിക്കിനെ 7-5 7-6 (7-2) എന്ന സ്കോറിന് തറപറ്റിച്ചു. വനിതാ വിഭാഗത്തിൽ ടോപ്പ് സീഡുകൾ പുറത്താകുന്നത് അഞ്ചാം ദിവസവും ആവർത്തിച്ചു. 9ആം സീഡ് വീനസ് വില്യംസ് ഹോളണ്ടിന്റെ കികി ബെർട്ടൻസിനോട് 6-2 6-7 (5-7) 8-6ന് തോറ്റു പുറത്തായി. 10ആം സീഡ് മാഡിസൺ കീയ്‌സും അവസാന പതിനാറിൽ എത്താനാവാതെ പുറത്തായി. റഷ്യയുടെ ഇവൻജിനിയ റോഡിനയോട് തോറ്റത് 7-5 5-7 6-4ന്.

LEAVE A REPLY

Please enter your comment!
Please enter your name here