ഫെഡറർ ഹാലെ ഓപ്പണിന്റെ സെമിയിൽ

ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഹാലെ ഓപ്പണിന്റെ സെമിയിൽ പ്രവേശിച്ചു. ലോക റാങ്കിങ്ങില്‍ 60 ആം സ്ഥാനത്തുള്ള ഓസീസ് താരം എബ്‌ഡനെയാണ് സ്വിസ് താരം കീഴടക്കിയത്. സ്‌കോർ 7-6,7-5. സെമിയിൽ ജപ്പാന്റെ സുഗീറ്റയെ കീഴടക്കി എത്തിയ അമേരിക്കന്‍ താരം ഡെന്നിസ് കുഡ്ലയാണ് ഫെഡററുടെ എതിരാളി. ബെർണ കോറിച്ച്, നാലാം സീഡ് സ്‌പെയിനിന്റെ അഗൂത് എന്നിവരും ഹാലെ ഓപ്പണിന്റെ സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.

പുല്‍ പ്രതലത്തിലുള്ള ഫെഡററുടെ തുടര്‍ച്ചയായ് 19 ആം ജയമായിരുന്നു ഇത്. ഹാലെ ഓപ്പണ്‍ ജയികുകയാണെങ്കില്‍ 20 ഗ്രാന്‍സ്ലാം നേടിയ താരത്തിന്റെ ജര്‍മിനിയിലെ പത്താം വിജയമാകും.

LEAVE A REPLY

Please enter your comment!
Please enter your name here