വിംബിൾഡൺ 2018: ഫെഡറർ ക്വാർട്ടറിൽ പുറത്ത്.

ഒന്നാം സീഡ് ഫെഡററിന് തോൽവി. എട്ടാം സീഡ് സൗത്ത് ആഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ ആണ് മുൻ ചാമ്പ്യനെ അട്ടിമറിച്ചത്. ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷമാണ് ആൻഡേഴ്സന്റെ തിരിച്ചുവരവ്. സ്കോർ 2-6, 5-7, 7-5, 6-4, 13-11.

ആദ്യ രണ്ട് സെറ്റുകൾ കരസ്ഥമാക്കിയ ഫെഡറർ മൂന്നാം സെറ്റിൽ 4-5 ,30-40 എന്ന നിലയിൽ മത്സരം ജയിക്കുന്നതിന്റെ വക്കിൽ എത്തി. എന്നാൽ പിന്നീട് ശക്തമായി തിരിച്ചുവന്ന ആൻഡേഴ്‌സൺ സെറ്റ് സ്വന്തമാക്കി. ഇന്നത്തെ വിജയത്തോടെ ആൻഡേഴ്‌സൺ ഫെഡററുടെ തുടർച്ചയായ 34 സെറ്റ് വിജയങ്ങൾക്ക് തടയിട്ടു. തന്റെ തന്നെ മുൻ റെക്കോര്ഡ് ആയ 34 സെറ്റ് വിജയങ്ങൾക്ക് ഒപ്പമെത്താൻ ആദ്യ രണ്ട് സെറ്റ് വിജയങ്ങളിലൂടെ ഫെഡറർക്കായി.

മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ജാപ്പനീസ് താരം കെയ് നിഷികോറിയെ തോൽപിച്ച് 2016ന് ശേഷം തന്റെ ആദ്യ ഗ്രാൻഡ്സ്ലാം സെമിഫൈനലിൽ പ്രവേശിച്ചു. സ്കോർ 6-3, 3-6, 6-2, 6-2.

സെമിയിൽ റവോണിക് vs ഇസ്‌നർ മത്സര വിജയിയെ ആൻഡേഴ്‌സൺ നേരിടും. നദാലും ഡെൽ പോട്രോയും തമ്മിലുള്ള മത്സരത്തിലെ വിജയിയാണ് ജോക്കോവിച്ചിന്റെ എതിരാളി.

LEAVE A REPLY

Please enter your comment!
Please enter your name here