ഫെഡറർ വീണ്ടും ഒന്നാമൻ

MELBOURNE, AUSTRALIA - JANUARY 28: Roger Federer of Switzerland celebrates winning championship point in his men's singles final match against Marin Cilic of Croatia on day 14 of the 2018 Australian Open at Melbourne Park on January 28, 2018 in Melbourne, Australia. (Photo by Clive Brunskill/Getty Images)

ATP റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു റോജർ ഫെഡറർ. 36കാരനായ ഫെഡറർ ഇത് 5ആം തവണയാണ് ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തു എത്തുന്നത്. 2002ലാണ് ഫെഡറർ ആദ്യമായി റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തു എത്തിയത്. കളിമൺകോർട്ടിലെ റാഫേൽ നദാലിന്റെ അപരാജിത കുതിപ്പിന് ഓസ്‌ട്രേലിയക്കാരൻ ഡൊമിനിക് തിയേം കടിഞ്ഞാണിട്ടതാണ് ഫെഡറർക്ക് അനുഗ്രഹമായത്. മാഡ്രിഡ്‌ മാസ്റ്റേഴ്സ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു നദാലിന്റെ അപ്രതീക്ഷിത തോൽവി.

പരിക്കുമൂലം ദീർഘകാലം കളിക്കളത്തിൽനിന്ന് വിട്ടുനിന്ന ഫെഡറർ കഴിഞ്ഞവർഷം ഓസ്‌ട്രേലിയൻ ഓപ്പൺ വിജയിച്ചാണ് തിരിച്ചുവരവ് ആഘോഷിച്ചത്.  2018ലും ഫെഡറർ തന്നെയായിരുന്നു ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ. പ്രായം തളർത്താത്ത പോരാട്ടവീര്യവും മനോഹരമായ ഫോർഹാൻഡ്‌ ഷോട്ടുകളുമായി കളംനിറഞ്ഞ ഫെഡറർ രണ്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഉൾപ്പെടെ 8 കിരീടങ്ങളാണ് കഴിഞ്ഞ വർഷം കരസ്ഥമാക്കിയത്. 2018 മാർച്ചിനുശേഷം ഇതുവരെ ഫെഡറർ കളിക്കളത്തിലിറങ്ങിയിട്ടില്ല. തുടർച്ചയായ മൂന്നാം വർഷവും ഫ്രഞ്ച് ഓപ്പണിലും  ഫെഡറർ പങ്കെടുക്കുന്നില്ല.

അതേസമയം മുൻ ലോക ഒന്നാംനമ്പർ താരം നൊവാക് ജോക്കോവിച് റാങ്കിങ്ങിൽ വീണ്ടും താഴേക്കുപോയി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പുതിയ റാങ്കിങ് അനുസരിച്ച് നിലവിൽ 18ആം സ്ഥാനത്താണ് ജോക്കോവിച്.

LEAVE A REPLY

Please enter your comment!
Please enter your name here