വിമ്പിൾഡൺ മൂന്നാം ദിനം: ഫെഡറർ,സെറീന വില്യംസ് മൂന്നാം റൗണ്ടിൽ.

ഒൻപതാം കിരീടം ലക്ഷ്യമിടുന്ന ഒന്നാം സീഡ് റോജർ ഫെഡറർ രണ്ടാം റൗണ്ടിൽ സ്ലോവാകിയയുടെ ലൂക്കാസ് ലാക്കൊയെയാണ് തോൽപിച്ചത് സ്കോർ 6-4 6-4 6-1. ഇതോടെ വിംബിൾഡണിൽ തുടർച്ചയായി 26 സെറ്റുകൾ ജയിക്കാൻ ഫെഡറർക്കായി. മറ്റൊരു മത്സരത്തിൽ മിലോസ് റവോണിക് ജോൺ മിലിമനെ 7-6 (4) 7-6 (4) 7-6 (4) എന്ന സ്കോറിന് തോൽപിച്ചു.

വനിതാ വിഭാഗത്തിൽ ഏഴ് തവണ ജേതാവായ സെറീന വില്യംസും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ബൾേറിയയുടെ വിക്ടോറിയ ടോമോവയെ 6-1 6-4ന് തോൽപിച്ചു. രണ്ടു തവണ വിംബിൾഡൺ സെമി ഫൈനലിൽ കടന്ന മുൻ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവ് കരോലിൻ വോസ്നിയാകി പുറത്തായി. രണ്ടാം റൗണ്ടിൽ റഷ്യയുടെ എകറ്ററിന മകറോവയാണ് വോസ്നിയാകിയെ പരാജയപ്പെടുത്തിയത്. സ്കോർ 6-4 1-6 7-5.

കരോലിൻ വോസ്നിയാകിയും പുറത്തായതോടെ ആദ്യ 8 സീഡുകളിൽ 5 പേരും പുറത്തായി. രണ്ടാം സീഡായാണ് വോസ്നിയാകി ടൂർണമെന്റിനെത്തിയത്. സീഡിങ്ങിൽ ആദ്യ പത്തിലുള്ള വീനസ് വില്യംസ്,പ്ലിസ്കോവ,മാഡിസൺ കീയ്‌സ് എന്നിവർ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഒന്നാം സീഡ് സിമോണ ഹാലെപ്പും മൂന്നാം സീഡ് ഗാർബിൻ മുഗുരസയും ഇന്ന് കളത്തിലിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here