ഫെർണാണ്ടോ ഹിയറോ സ്പാനിഷ് കോച്ച്.

ഹുലൻ ലെപ്പോറ്റെവിക്ക് പകരക്കാരനായി  ഫെർണാണ്ടോ ഹിയറോ സ്പാനിഷ് കോച്ചായി ചുമതലയേൽക്കും. റയൽ മാഡ്രിഡ് പരിശീലകനായി ചുമതലയേറ്റതിനു ശേഷം ലെപ്പോറ്റെവിയെ സ്പാനിഷ് ഫെഡറേഷൻ പുറത്താക്കിയിരുന്നു. പോർച്ചുഗലുമായി വെള്ളിയാഴ്ചയാണ് സ്പെയിന്റെ ആദ്യമത്സരം.

 

നിലവിൽ സ്പെയിൻ ടീമിന്റെ  ടെക്നിക്കൽ ഡയറക്ടർ ആണ് ഫെർണണ്ടോ ഹിയറോ. അപ്രതീക്ഷിതമായുള്ള കൊച്ചിനെ പുറത്താക്കലും പുതിയ കോച്ചിനെ നിയമിക്കലും  സ്പെയിന്റെ വേൾഡ് കപ്പ് സാധ്യതകൾക്ക്  മങ്ങലേൽപ്പിക്കും എന്നാണ് കരുതുന്നത്.

 

മുൻ റയൽ പ്രതിരോധ താരമായ ഹിയറോ റയലിന് വേണ്ടി നൂറിലധികം ഗോളുകൾ നേടിയിട്ടുണ്ട്. സീദാന് പകരക്കാരനായി റയൽ മാഡ്രിഡ് പരിശീലകൻ ആവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here