ഫ്രഞ്ച് ഓപ്പണില്‍ അണ്‍സീഡഡായി മുന്‍ ചാമ്പ്യന്‍ മത്സരിക്കുന്നു

മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ലിംസ് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണില്‍ അണ്‍സീഡഡ് ആയി മത്സരിക്കും. 36 വയസ്സുകാരിയായ താരം തന്റെ കുട്ടിക്ക് ജന്മം നല്‍കിയതിനു ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ കോര്‍ട്ടില്‍ തിരിച്ചെത്തിയിരുന്നു. മുന്‍പ് മൂന്നു പ്രാവശ്യം ഫ്രഞ്ച് ഓപ്പണ്‍ വിജയിയായിട്ടുള്ള താരത്തിനു വിനയായത് ലോക റാങ്കിങ്ങില്‍ തന്റെ 453ആം സ്ഥാനമാണ്.

തിരിച്ചു വരവിനു ശേഷം കളിച്ച ഇന്ത്യാന വെല്‍സ്, മിയാമി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താന്‍ സെറീനയ്ക്ക് കഴിഞ്ഞിരുന്നില്ല. ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായി നടന്ന മാഡ്രിഡ്‌, റോം എന്നീ ടൂര്‍ണമെന്റുകളില്‍ നിന്ന് താരം പിന്‍വാങ്ങുകയും ചെയ്തിരുന്നു. 2016 ലാണ് സെറീന അവസാനമായി ഫ്രഞ്ച് ഓപ്പന്‍ കളിച്ചത്.

തന്റെ കുട്ടിക്ക് ജന്മം നല്‍കുന്നതിനു വേണ്ടിയായിരുന്നു സെറീന ടെന്നിസില്‍ നിന്ന് മാറി നിന്നത്. ഈ സമയത്ത് ഡബ്ല്യു.റ്റി.എ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സെറീനയ്ക്കയിരുന്നു. ഡബ്ല്യു.റ്റി.എ റാങ്കിങ് പ്രകാരം കളിക്കാരെ സീഡ് ചെയ്യുന്നതിനാലാണ് താരത്തിന് ഈ അവസ്ഥ നേരിടേണ്ടി വന്നത്. ഫ്രഞ്ച് ഓപ്പന്‍ സീഡിങ്ങിനു അനുസൃതമായാണ് ഈ ആഴ്ചയിലെ റാങ്കിങ്ങും പുറത്തു വരിക. അതോടൊപ്പം തന്നെ സീഡഡ് അല്ലാത്തതിനാല്‍ ആദ്യ റൌണ്ടുകളില്‍ തന്നെ മുന്‍നിര താരങ്ങളുമായി ഏറ്റുമുട്ടെണ്ടിയും വരും.

LEAVE A REPLY

Please enter your comment!
Please enter your name here