മുന്‍ റയല്‍ മാഡ്രിഡ്‌ താരത്തെ ടീമിലെത്തിച്ചു അത്ലെറ്റിക്കൊ മാഡ്രിഡ്‌

മുന്‍ റയല്‍ മാഡ്രിഡ്‌ താരത്തെ ടീമിലെത്തിച്ചു അത്ലെറ്റിക്കൊ മാഡ്രിഡ്‌. റയൽ മാഡ്രിഡ് യൂത്ത് ടീമിലൂടെ വളർന്നു വന്ന റയലിന്റെ സീനിയർ ടീമിനായി ഏഴു മത്സരങ്ങളില്‍ ഗോള്‍ വല കാത്ത ആന്റോണിയോ അദാനെയാണ് അത്ലെറ്റിക്കൊ സ്വന്തമാക്കിയത്. റയല്‍ വിട്ട താരം അവസാന നാലു സീസണുകളിലും റയൽ ബെറ്റിസിന്റെ ഗോള്‍ വലയാണ് കാത്തത്. അവസാന നാലു സീസണുകളിലായി 165 മത്സരങ്ങളിൽ ബെറ്റിസിനെ പ്രതിനിധീകരിച്ചു.


31കാരനായ അദാൻ രണ്ടു വർഷത്തെ കരാറിലാണ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് എത്തിയിരിക്കുന്നത്. സ്പാനിഷ്‌ വംശജനായ താരം സ്പെയിനിന്റെ യൂത്ത് ടീമുകളെ പ്രതിനിധീകരിച്ച് 39 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2006 യുവേഫ യൂത്ത് യൂറോ ചാമ്പ്യന്‍ഷിപ്പില്‍ സ്പാനിഷ്‌ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here