ഫ്രാൻസ് ഡെന്മാർക്ക് മത്സരം ഗോൾരഹിത സമനിലയിൽ

ഗ്രൂപ്പ് സി യിലെ അവസാന മത്സരത്തിൽ ഫ്രാൻസും ഡെന്മാർക്കും ഗോളുകൾ ഒന്നും നേടാതെ സമനിലയിൽ പിരിഞ്ഞു. റഷ്യൻ ലോകകപ്പിൽ ആദ്യമായാണ് ഗോൾരഹിത സമനില പിറക്കുന്നത്. 13 ദിവസങ്ങൾക്ക് ശേഷം 38 ആം മത്സരമായിരുന്നു ആദ്യ ഗോൾരഹിത സമനിലക്ക് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ കളിയിലെ ആദ്യ പതിനൊന്നിലെ ആറ് കളിക്കാരെ കൂടാതെയാണ് ഫ്രാൻസ് ഇറങ്ങിയത്.ബോൾ കൈവശം വച്ച് കളിച്ചെങ്കിലും ഭാവനപരമായ മുന്നേറ്റങ്ങളൊന്നും ഫ്രാൻസ് പുറത്തെടുത്തില്ല. ഇരുവരും സമനിലക്ക് വേണ്ടി കളിച്ചതുകൊണ്ട് മത്സരം ആദ്യാവസാനം വിരസമായിരുന്നു.

പകരക്കാരനായി കളത്തിലിറങ്ങിയ ഫെകിർ ഫ്രാൻസിനായി ഇടക്ക് ലോങ് റേഞ്ചറുകൾ ഉതിർത്ത് ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. സമനിലയോടെ ഇരു ടീമുകളും പ്രീ ക്വാർട്ടറിൽ കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here