ഇന്നത്തെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് എതിരാളികള്‍ ഓസ്ട്രേലിയ

ലോകകപ്പില്‍ കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് ആദ്യ മത്സരത്തില്‍ ഏഷ്യൻ പ്രതീക്ഷകളുമായി ഇറങ്ങുന്ന ഓസ്‌ട്രേലിയയെ നേരിടും. ഇന്ന് ഉച്ചക്ക് ശേഷം 3.30ന് കസാന്‍ അരീന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

1998ന് ശേഷം ലോകകപ്പ് വിജയിക്കാത്ത ഫ്രാൻസ് ഇത്തവണ മികച്ച യുവ നിരയുമായാണ് ഇറങ്ങുന്നത്. 1998ൽ ഫ്രാൻസിനെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ദേഷാമ്പ്സിന്റെ തന്ത്രങ്ങളുമായാണ് ടീം ഇറങ്ങുന്നത്. ലോകകപ്പിന്റെ താരമവും എന്ന് പ്രതീക്ഷക്കപ്പെടുന്ന ഗ്രീസ്മാൻ നയിക്കുന്ന ആക്രമണ നിര ഓസ്‌ട്രേലിയക്ക് തലവേദന ഉണ്ടാക്കും. ക്യാപ്റ്റന്‍ ഹ്യുഗോ ലോറിസ്സാണ് ഫ്രഞ്ച് ഗോൾ വല കാക്കുന്നത്.

ഫ്രാൻസിനെ അട്ടിമറിക്കാനുള്ള കോപ്പുകൾ ഓസ്ട്രേലിയയുയുടെ കയ്യിൽ ഇല്ല എങ്കിലും മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ തന്നെയാവും ഓസ്‌ട്രേലിയയുടെ ശ്രമം. 22 മത്സരങ്ങൾ നീണ്ട യോഗ്യതാ പോരാട്ടങ്ങൾക്ക് ശേഷമാണ് ഓസ്‌ട്രേലിയ എത്തുന്നത്.

Line UP

LEAVE A REPLY

Please enter your comment!
Please enter your name here