പൊരുതി നേടി ഫ്രാങ്ക്ഫുട്ട്

ചാമ്പ്യൻസ് ലീഗിലെ തോൽവിക്ക് പിന്നാലെ ഡൊമെസ്റ്റിക്ക് കപ്പിന്റെ ഫൈനലിലും ബയേൺ മ്യൂണിക്കിന് തോൽവി. നിരവധി  അവസരങ്ങൾ ലഭിച്ചെങ്കിലും അവയൊന്നും  ഗോളാക്കിമാറ്റാൻ ബയേർണിനു കഴിഞ്ഞില്ല. അതേസമയം  കിട്ടിയ അപൂർവ അവസരങ്ങളെല്ലാം ഗോളാക്കി മാറ്റി ഫ്രാങ്ക്ഫുട്ട് കപ്പിൽ മുത്തമിട്ടു. മത്സരത്തിന്റെ തുടക്കം മുതൽ കളിയിൽ ആധിപത്യം സ്ഥാപിച്ച ബയേണിന്നെ മത്സരഗതിക്ക് വിപരീതമായി ഗോൾ നേടി ഫ്രാങ്ക്ഫുട്ട് ഞെട്ടിച്ചു. ലവൻഡോസ്കിയുടെ ഫ്രീകിക്ക് ബാറിലിടിച്ചു മടങ്ങിയതിനു ശേഷം 11ആം മിനുട്ടിൽ ബയേൺ താരം ജയിംസിന്റെ മിസ്സ് പാസാണ്  ഗോളിൽ കലാശിച്ചത്. ക്രോയേഷ്യൻ താരം റെബിച്ചാണ് ഗോൾ നേടിയത്. 
രണ്ടാം പകുതിയിൽ കിമ്മിച്ചിന്റെ മികച്ച പാസ്സിലൂടെ ലെവൻഡോസ്കി സ്കോർ ഒപ്പമെത്തിച്ചു. എന്നാൽ വിവാദ ഗോളോടെ ഫ്രാങ്ക്ഫുട്ട് വീണ്ടും മുന്നിലെത്തി. കെവിൻ ബോട്ടെങ്ങിന്റെ കൈയിൽ കൊണ്ട ബോൾ ബോട്ടെങ് അടിച്ചകറ്റിയതു നേരെ ചെന്നത് വീണ്ടും റെബിച്ചിന്റെ മുൻപിൽ, മികച്ച രീതിയിൽ ഫിനിഷ് ചെയ്ത റെബിച് ഫ്രാങ്ക്ഫുട്ടിനെ വീണ്ടും മുന്നിലെത്തിച്ചു. ബയേൺ താരങ്ങൾ റഫറിയോടു തർക്കിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഹമ്മൽസിന്റെ ഹെഡർ ബാറിലിടിച്ചു മടങ്ങിയത് ബയേണിന്റെ ഭാഗ്യമില്ലായ്മ പ്രതിഫലിപ്പിച്ചു. അല്പസമയത്തിനു ശേഷം ബയേൺ താരം മാർട്ടിനെസിനെ ബോക്സിൽ ഫൗൾ ചെയ്തപ്പോൾ  വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായം ലഭിച്ചിട്ടും റഫറി ബയേർണിന്  അനുകൂലമായ പെനാൽറ്റി വിധിച്ചില്ല. അവസാന കോർണർ എടുക്കുമ്പോൾ  ബയേൺ ഗോളി മുൻപിലായിരുന്നു. എന്നാൽ ഫ്രാങ്ക്ഫുട്ട് ബോക്സിൽനിന്നും ക്ലിയർ ചെയ്ത ബോൾ നേരെ ചെന്നത് ഫ്രാങ്ക്ഫുട്ട് താരം ഗാസിനോവിചിന്റെ കാലുകളിൽ. മുൻപോട്ട് ഓടിക്കയറിയ താരം ഗോളിയില്ലാത്ത പോസ്റ്റിൽ ബോൾ തട്ടിയിട്ടതോടെ റഫറി മത്സരം അവസാനിപ്പിച്ചു.
കോച്ച് ജപ്പ് ഹൈങ്കസിന്റെ അവസാന മത്സരങ്ങളൊന്നും ജയിക്കാനായില്ലെന്നത് ബയേൺ ആരാധകരെ വിഷമത്തിലാഴ്ത്തുന്നു. കഴിഞ്ഞ വർഷം ഫൈനലിൽ ഡോർട്മുണ്ടിനോട് നേരിട്ട തോൽവി ഇനി ഫ്രാങ്ക്ഫുട്ടിനു വെറും പഴംകഥ.  ഫ്രാങ്ക്ഫുട്ട് കൊച് നിക്കോ കൊവാച് അടുത്ത സീസണിൽ ബയേർണിനെ ആണ് പരിശീലിപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here