ലിവർപൂൾ നോട്ടമിട്ട ഫ്രഞ്ച് താരം ലിയോണിൽ തന്നെ തുടർന്നേക്കും

ലിവർപൂളിലേക്ക് പോകുന്നതായി റൂമറുകൾ ഉണ്ടായിരുന്ന ഫ്രഞ്ച് മിഡ്ഫീൽഡർ നബീൽ ഫെകിർ ഈ സീസണിൽ ഒളിമ്പിക് ലിയോണിൽ തന്നെ തുടർന്നേക്കും. ഫ്രാൻസിന്റെ ലോകകപ്പ് ടീമിൽ അംഗമായിരുന്ന ഫെകിർ ഈ സീസണിൽ ലിവർപൂൾ ടീമിലെത്തിക്കാൻ ലക്ഷ്യം വച്ചിരുന്ന താരമാണ്.

നബി കെയ്റ്റ,അലീസൺ,ഫാബിഞ്ഞോ എന്നിവരെ പാളയത്തിലെത്തിച്ച ലിവർപൂളിന് പക്ഷെ ഫെക്കിരിന്റെ കാര്യത്തിൽ ആ മികവ് പുലർത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ആഴ്ച പ്രീമിയർ ലീഗിന്റെ ട്രാൻസ്ഫർ വിന്ഡോ അവസാനിച്ചതോടെ ഫെകിറിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്ന റൂമറുകൾക്കും വിരാമമായി. ചെൽസിയും താരത്തിനായി രംഗത്തുണ്ടായിരുന്നു.ലിയോൺ പ്രസിഡന്റാണ് ഫെകിർ ക്ലബ്ബിൽ തുടരാനുള്ള സാധ്യതയെപ്പറ്റി പത്രസമ്മേളനത്തിൽ പറഞ്ഞത്. ലിയോണിന്റെ ഫ്രഞ്ച് ലീഗിൽ ഈ സീസണിലെ ഉദ്ഘാടന മത്സരത്തിനുള്ള സ്ക്വാഡിൽ ഫെകിറിനെ ഉൾപ്പെടുത്തിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here