ഹാലപ്പും സ്റ്റീഫൻസും തമ്മിൽ ഫ്രഞ്ച് ഓപ്പൺ ഫൈനൽ.

ടൂർണമെന്റിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ എത്തിയ ഗാർബിൻ മുഗുരസയെ 6-1,6-4 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകളിൽ തറപറ്റിച്ച് സിമോണ ഹാലപ്പ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ. ജയത്തോടെ ഹാലപ്പ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി. മുൻപ് രണ്ടു തവണ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തിയ സിമോണ ഹാലപ്പിന് ഇതുവരെ ഗ്രാൻഡ്സ്ലാമുകൾ ഒന്നും വിജയിക്കാനായിട്ടില്ല.

രണ്ടാം സെമിയിൽ അമേരിക്കയുടെ സ്ലോയാൻ സ്റ്റീഫൻസ് അമേരിക്കയുടെ തന്നെ മാഡിസൺ കെയ്സിനെ 6-4,6-4 സ്കോറിന് പരാജയപ്പെടുത്തി. സ്റ്റീഫൻസിന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ ഫൈനലാണ് ഈ വര്ഷത്തേത്. 

മുൻപ് 7 തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ 5 തവണ വിജയം ഹാലപ്പിനൊപ്പം ആയിരുന്നു. അവസാന നാലുവട്ടവും ജയിച്ചത് ഹാലപ്പ് തന്നെ. ഇപ്പോൾ ലോക ഒന്നാം സ്ഥാനം കൂടി അലങ്കരിക്കുന്ന ഹാലപ്പിന് തന്നെയാണ് വിദഗ്ദ്ധർ സാധ്യത കൽപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here