ഫ്രഞ്ച് താരത്തെ പാളയത്തിലെത്തിച്ച് ബാഴ്‌സ.

ബാഴ്സയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി. ലൂക്കാസ് ഡിനെ, സാമുവൽ ഉംറ്റിറ്റി,ഒസ്മാൻ ഡെമ്പലെ എന്നിവർക്ക് ശേഷം സെവിയയിൽ നിന്ന് ക്ലമന്റ് ലെങ്ലെറ്റ് കൂടി ബാഴ്‌സലോണയുമായി കരാർ ഒപ്പിട്ടു.

2017 ജനുവരിയിൽ ഫ്രഞ്ച് ലീഗിൽ നിന്നും സെവിയ്യയിൽ എത്തിയ ലെങ്ലെറ്റിന്റെ റീലീസ് ക്ലോസ് ബാഴ്‌സ സെവിയ്യയ്ക്ക് നൽകും. 5 വർഷത്തെ കരാറിൽ 2023 വരെ ബാഴ്‌സയിൽ തുടരുന്ന ലെങ്ലെറ്റിന്റെ വില 35 മില്യൺ യൂറോ ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡും ലെങ്ലെറ്റിനായി വലവിരിച്ചിരുന്നു.


വേൾഡ് കപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഇപ്പോളത്തെ സെക്കന്റ് ചോയ്സ് ഡിഫൻഡർ യെറി മിന ബാഴ്‌സ വിടാൻ തയ്യാറെടുക്കുന്നതായി റൂമറുകൾ ഉണ്ടായിരുന്നു. നിലവിലെ ഡിഫൻഡർ ജെറാർഡ് പിക്വെയ്ക്ക് പ്രായമേറുന്നതും ബാഴ്‌സ ബോർഡിന് ലെങ്ലെറ്റിനെ വാങ്ങാൻ പ്രേരിപ്പിച്ചിരിക്കാം.സെവിയ്യയ്ക്കായി 70 മത്സരങ്ങൾ കളിച്ച ലെങ്ലെറ്റ് 4 ഗോളുകൾ നേടിയിട്ടുണ്ട്. ഫ്രാൻസ് ടീമിൽ ഇതുവരെ അരങ്ങേറ്റം കുറിക്കാൻ താരത്തിനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here