ബ്ലാസ്റ്റെര്‍സ് പ്രതിരോധത്തില്‍ ഇനി ഫ്രഞ്ച് താരവും

പുതിയ സീസണിലെക്കുള്ള ആദ്യ വിദേശ സൈനിങ്ങിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഫ്രാന്‍സില്‍ നിന്നുള്ള സെന്റർ ബാക്കായ സിറിൽ കാലിയാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടത്. താരത്തിന്റെ സൈനിംഗ് ഔദ്യോഗികമായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ട് വഴി  പ്രഖ്യാപിച്ചു. ഗ്രീസ് ക്ലബായ അപോളൻ പൊണ്ടോവിൽ നിന്നാണ് താരം ഇപ്പോൾ ബ്ലാസ്റ്റെര്സില്‍ എത്തിയിരിക്കുന്നത്. 2016 സീസണിൽ മുൻ ക്യാപ്റ്റൻ സെഡ്രിക്ക് ഹെങ്ങ്ബര്‍ത്ത് ടീം വിട്ടതിന് ശേഷം കേരള ബ്ളസ്റ്റേഴ്സ് സൈന്‍ ചെയ്യുന്ന ആദ്യ ഫ്രഞ്ച് കളിക്കാരനാണ് സിറില്‍ കാലി.


34കാരനായ താരത്തിനു സെന്റർ ബാക്കായും ഡിഫൻസീവ് മിഡായും കളിക്കാൻ കഴിവുണ്ട്. കരിയറിന്റെ ഭൂരിഭാഗവും ഗ്രീസിലെ ലീഗില്‍ ചിലവഴിച്ച താരം ഗ്രീക്ക് ക്ലബായ വിയേര, പനേറ്റൊലിക്കോസ് ടീമുകള്‍ക്ക് വേണ്ടിയും ക്ലബുകൾക്കായും ബൂട്ടു കെട്ടിയിട്ടുണ്ട്. അനസ് എടത്തൊടിക, സന്ദേശ് ജിങ്കൻ, അബ്ദുല്‍ ഹക്കു, ലാൽറുവത്താര എന്നിങ്ങനെ ഇന്ത്യയിലെ മികച്ച പ്രതിരോധ താരങ്ങള്‍ ഇപ്പൊൾ തന്നെ ടീമിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കാലിയുടെ വരവോടെ കൂടുതൽ കരുത്താവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here