സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് വിജയം.

ഇറ്റലിയുമായി നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് 3-1 വിജയം. സാമുവേൽ ഉംറ്റിറ്റി, അന്റോണ് ഗ്രീസ്മാൻ, ഒസ്മാൻ ഡെമ്പലെ എന്നിവരാണ് ഫ്രാൻസിനു വേണ്ടി ലക്ഷ്യം കണ്ടത്. ഇറ്റലിയുടെ ആശ്വാസ ഗോൾ ക്യാപ്റ്റൻ ലിയനാര്ഡോ ബൊനുച്ചിയുടെ ബൂട്ടിൽ നിന്നായിരുന്നു.

അതിവേഗ ഫുട്‌ബോൾ കളിച്ച ഫ്രാൻസിന്റെ അറ്റാക്കിങ് ത്രയങ്ങളായ ഗ്രീസ്മാൻ,ഡെമ്പലെ,എംബാപ്പ എന്നിവർ ഇറ്റാലിയൻ ഡിഫെൻസിനെ വെള്ളം കുടിപ്പിച്ചു.   കാന്റെയുടെ ഒരു ഷോട്ട് പോസ്റ്റിലും ഡെമ്പലെയുടെ ഗോൾ ശ്രമം ക്രോസ്സ്‌ബാറിലും ഇടിച്ചു മടങ്ങി. യുവനിരയുമായി ലോകകപ്പിന് തയ്യാറെടുക്കുന്ന ദെഷാംപ്സിന് സംതൃപ്തി നൽകുന്നതായിരുന്നു ഫ്രാൻസിന്റെ വിജയം. 

വേൾഡ് കപ്പിന് മുന്നോടിയായി ഫ്രാൻസിന്റെ അവസാന സൗഹൃദ മത്സരം 9ന് യുണൈറ്റഡ് സ്റ്റേറ്റ്സുമായി ആണ്. മറ്റൊരു സൗഹൃദ മത്സരത്തിൽ ഈജിപ്ത് കൊളംബിയയെ ഗോൾ രഹിത സമനിലയിൽ തളച്ചു. പരുക്കേറ്റ സൂപ്പർ താരം മൊഹമ്മദ് സലാ ഇല്ലാതെയാണ് ഈജിപ്ത് ഇറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here