ലോകചാംപ്യന്മാർക്ക് നാണംകെട്ട മടക്കം.

യൂറോപ്പിന്റെ ഫുട്ബോൾ വമ്പിന് ഏഷ്യയുടെ കൊട്ട്. ഇത് ഏഷ്യയുടെ വിജയം. ഗോലിയാത്തും ദാവീദും തമ്മിലുള്ള മത്സരത്തിൽ ഗോലിയാത്ത് ജയിച്ചാൽ അതിൽ അസാധരണമായി ഒന്നും ഇല്ല, എന്നാൽ ദാവീദും ഗോലിയാത്തും തമ്മിലുള്ള മത്സരത്തിൽ ദാവീദ് ജയിച്ചാൽ അതിൽ അസാധരണമായി പലതും ഉണ്ട്,

ഇറ്റലി നടന്ന വഴിയിലൂടെ സ്പെയിൻ നടന്ന വഴിയിലൂടെ മുൻചാമ്പ്യന്മാരും തല താഴ്ത്തി നടന്നു,ജർമനി. ലോകകപ്പിന്റ യൂറോപ്യൻ സൗന്ദര്യം നിലനിൽക്കാൻ നിങ്ങൾ വേണമായിരുന്നു. മികച്ച ടീം ഉണ്ടായിട്ടും നിങ്ങൾ ഗോൾ അടിക്കാൻ ആലസ്യം കാണിച്ചു,മത്സരം തുടങ്ങിയത് മുതൽ കൃത്യമായ ലക്ഷ്യതോടെയാണ് കൊറിയ പന്ത് തട്ടിയത്,ബോക്സിലേക്ക് വരുന്ന ജർമ്മൻ ആക്രമങ്ങളെ ചൈനീസ് വന്മതിൽ തീര്ത്തു തടഞ്ഞ കൊറിയ അവസരം കിട്ടുമ്പോയൊക്കെ ജർമ്മൻ ഗോൾ മുഖം വിറപ്പിച്ചു. മത്സരം 90 മിനിറ്റുകൾ പിന്നിടുമ്പോളും ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചു. കളിയുടെ അധിക സമയത്ത് ജാങിന്റെ കാലിൽ തട്ടിയ പന്ത് ന്യൂയറെയും കടന്ന് വലയിലെത്തി. വിജയിക്കാനുള്ള അമിതാഗ്രഹത്തിൽ ഗോൾ പോസ്റ്റ്‌ മറന്ന ന്യൂയറിന്റ വിവശതയിലേക്ക് കൊറിയയുടെ സ്റ്റാർ സ്ട്രൈക്കെർ ചോ ഹ്യോൻ വൂ കൊറിയയുടെ രണ്ടാം ഗോൾ അടിച്ചു കയറ്റി

 

 

വമ്പൻമാരുടെ പേര് പഠിക്കുന്നതിനിടയിൽ പഠിക്കാൻ മറന്ന കൊറിയൻ ഗോൾ പോസ്റ്റിലെ കുറിയ മനുഷ്യന് ബിഗ് സല്യൂട്ട്. അതോടെ ഫുട്ബോൾ ലോകകപ്പിന്റ ചരിത്രത്തിൽ ആദ്യമായി ജർമനി ഗ്രൂപ്പ്‌ ഘട്ടത്തിൽ പുറത്തായി, 2002 ൽ സെമിഫൈനലിൽ തങ്ങളെ തോൽപ്പിച്ച ജെര്മനിയോടുള്ള മധുരപ്രതികാരമാണ് കൊറിയക്ക്,നക്ഷത്രഗോപുരത്തിന്റ തിളക്കമുള്ള കൊറിയയുടെ ഈ വിജയം അവരുടെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയമായി മാറും.  കൊറിയയുടെ  മൊറോക്കയുടെയും എസ്ലാൻഡിന്റെയും വഴിയേ ലോകത്തിന്റെ ഹൃദയം കവർന്ന് കൊണ്ട് റഷ്യയിൽ നിന്ന് മടങ്ങുന്നു. ഏഷ്യയിൽ നിന്ന് ഒരു കുഞ്ഞൻ രാജ്യം കൂടി. അതെ, ഈ ലോകകപ്പ് കുഞ്ഞന്മാരുടേത് കൂടിയാണ്.

ഇതോടുകൂടി അവസാന മൂന്ന് ലോകകപ്പിലും മുൻതവണത്തെ ലോകചാംപ്യന്മാർ ആദ്യ റൗണ്ടിൽ പുറത്തായി. ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി നാണംകെട്ടാണ് ജർമനിയുടെ മടക്കം. ടൂർണമെന്റിൽ ഉടനീളം ചാമ്പ്യൻ ടീമിന് അടിക്കാനായത് ഒരു ഗോൾ മാത്രം. എന്നാൽ വഴങ്ങിയത് 4 ഗോളുകൾ. പുറത്തായെങ്കിലും വളർന്നു വരുന്ന യുവ ടീമിലൂടെ തങ്ങളുടെ ഭാവി ശോഭനമായിരിക്കും എന്ന പ്രത്യാശയിലാണ് ജർമനിയുടെ മടക്കം.

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here