കിരീടം നിലനിർത്താൻ ജർമ്മനി.

അടുത്ത മാസം റഷ്യയിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള ജർമ്മൻ ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ ജോകിം ലോ ആണ് നിലവിലെ ചാമ്പ്യന്മാരുടെ 27 അംഗ ടീമിനെ  പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോകകപ്പിലെ വിജയഗോൾ നേടിയ മരിയോ  ഗോഡ്‌സെക്ക് ടീമിൽ ഇടം പിടിക്കാൻ സാധിച്ചില്ല.കഴിഞ്ഞ ലോകകപ്പിൽ മിന്നും പ്രകടനം നടത്തിയ ഷുർളെ ലിവർപൂൾ താരം എമിറേ ചാൻ എന്നിവരും ടീമിൽ ഇടം നേടിയില്ല.

 

പരിക്കിന്റെ പിടിയിൽ നിന്നും തിരിച്ചെത്തിയ മാനുവൽ ന്യൂയർ ടീമിൽ ഇടം നേടിയെങ്കിലും  മിന്നുന്ന ഫോമിൽ കളിക്കുന്ന ടെർ സ്റ്റീഗനെ പിന്തള്ളി അന്തിമ പതിനൊന്നിൽ സ്ഥാനം കണ്ടെത്തുമോ എന്നുള്ളത് കണ്ടറിയണം. ലെനോ, ട്രാപ്പ് എന്നിവരും ഉൾപ്പെട്ട നാലംഗ നിരയാണ് ഗോൾവല കാക്കാൻ നിയോഗിക്കപ്പെട്ടവർ.  പരിക്ക് മൂലം വിശ്രമത്തിലായിരുന്ന ബോട്ടെങ്ങും ടീമിൽ  സ്ഥാനം പിടിച്ചിട്ടുണ്ട്.ഹമ്മൽസ്, കിമ്മിച്ച്, സുലെ എന്നീ ബയേൺ താരങ്ങൾക്കൊപ്പം ജിൻെറർ, ഹെക്ടർ, പ്ലേറ്റെൻഹാർട്ട്, റുഡിഗെർ, ജോനാഥൻ ടാ എന്നിവരും ചേരുന്ന പ്രതിരോധ നിര വളരെ ശക്തമാണ്.

 

വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാർക്കോ റൂയിസ് ടീമിൽ ഇടം നേടിയത് ഫുട്ബോൾ ആരാധകരെ സന്തോഷിപ്പിക്കുന്നു. പരിചയസമ്പന്നരും  യുവതാരങ്ങളും ചേർന്ന മധ്യനിരയിൽ റൂയിസിനൊപ്പം ക്രൂസ്, ഒസിൽ,ഖദിര,ഗുൻഡോഗൻ,  റൂഡി എന്നീ പരിചയസമ്പന്നരും ബ്രാൻഡ്, ഡ്രാക്ലർ,ഗൊരേറ്റ്സ്ക  എന്നീ യുവതാരങ്ങളും അണിനിരക്കുന്നു   . മുന്നേറ്റ നിരയിലെ  നിൽസ് പീറ്റേഴ്സൺ ആണ് സർപ്രൈസ് പാക്കേജ്. പീറ്റേഴ്‌സന്റെ ഗോളടിമികവ് ഒന്നുകൊണ്ടു മാത്രമാണ് ഫ്രീബർഗ് എന്ന ബുണ്ടസ്‌ലീഗ ക്ലബ്‌  തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും രക്ഷപെട്ടത്. ഒപ്പം കോൺഫെഡറേഷൻ കപ്പിൽ മിന്നും പ്രകടനം നടത്തിയ സാനെ, വെർനെർ എന്നിവരും സൂപ്പർതാരം മുള്ളറും സീനിയർ താരം ഗോമെസും മുന്നേറ്റനിരയിൽ അണിനിരക്കുന്നു.

 

നാലു വര്ഷങ്ങൾക്ക് മുൻപ് ബ്രസീലിൽ നേടിയ വിജയം ആവർത്തിക്കാൻ ഇറങ്ങുന്ന ടീമിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. ജോകിം ലോ എന്ന പരിശീലകനിൽ വിശ്വാസം ആർപ്പിച്ചിരിക്കുകയാണ് ആരാധകർ.

 

27 അംഗ ടീം

ഗോൾകീപ്പർമാർ :

ബെൻഡ് ലെനോ,മാനുവൽ ന്യൂയർ,മാർക്ക് ആന്ദ്രേ റ്റെർ സ്റ്റേഗൻ,കെവിൻ ട്രാപ്പ്

 

പ്രതിരോധം :

ജെറോം ബോട്ടെങ്,മത്തിയസ് ഗിന്റർ,ജോനാസ് ഹെക്ടർ,മാറ്റ്‌സ് ഹമ്മൽസ്,ജോഷ്വ കിമ്മിച്,മാർവിൻ പ്ലാറ്റൻഹാർറ്റ്, അന്റോണിയോ റൂഡിഗർ,നിക്കോളാസ് സൂലെ,ജോനാഥൻ താഹ്‌

 

മധ്യനിര :

ജൂലിയൻ ബ്രാന്റ്, ജൂലിയൻ ഡ്രാക്സലർ, ലിയോൺ ഗോട്സ്‌ക

, ഇക്കായ് ഗുണ്ടോഗാൻ, സാമി ഖേദിര, ടോണി ക്രൂസ്, മെസ്യൂട് ഓസിൽ, മാർക്കോ റൂസ്, സെബാസ്റ്റ്യൻ റൂഡി

 

മുന്നേറ്റനിര :

ലെറോയ് സാനെ, ടിമോ വെർണർ, തോമസ് മുള്ളർ,  മരിയോ ഗോമസ്, നിൽസ് പീറ്റേഴ്സൺ

LEAVE A REPLY

Please enter your comment!
Please enter your name here