സന്നാഹമത്സരത്തിൽ കാലിടറി ലോക ചാമ്പ്യന്മാർ.

ലോകചാമ്പ്യന്മാരായ ജർമ്മനിക്ക് സന്നാഹമത്സരത്തിൽ ഞെട്ടിക്കുന്ന  തോൽവി.  ഓസ്ട്രിയയാണ് ജർമനിയെ 2-1  എന്ന സ്കോറിന് അട്ടിമറിച്ചത്. ഈ ജയത്തോടെ തുടർച്ചയായ ഏഴാം മത്സരത്തിലും  ജയിക്കാൻ ഓസ്ട്രിയയ്ക്ക് ആയി.

 

മഴമൂലം  വൈകി തുടങ്ങിയ മത്സരത്തിൽ ജർമ്മനിക്കായി മെസൃുട്ട് ഓസിൽ പതിനൊന്നാം മിനിറ്റിൽ ഗോൾവല ചലിപ്പിച്ച്. രണ്ടാംപകുതിയിൽ ഉണർന്നു കളിച്ച ഓസ്ട്രിയയ്ക്കുവേണ്ടി 52ാം മിനിറ്റിൽ ഹിന്റെർഗറും 69 മിനിറ്റിൽ ഷോഫും ഗോൾ കണ്ടെത്തി. അവസാനനിമിഷങ്ങളിൽ നിരവധി സബ്സ്റ്റിസ്റ്റ്യൂഷനുകൾ  നടത്തി ജർമനിയെ  മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ കോച്ച് ജോക്കിം ലോ ശ്രമിച്ചെങ്കിലും പരീക്ഷണങ്ങളൊന്നും വിജയംകണ്ടില്ല.

 

 

മറ്റ് മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടാതെ ഇറങ്ങിയ പോർചുഗൽ ബെൽജിയത്തെ സമനിലയിൽ തളച്ചു. കാഹിലിന്റെയും കെയ്നിന്റെയും ആദ്യപകുതിയിലെ  ഗോളുകളുടെ മികവിൽ ഇംഗ്ലണ്ട് നൈജീരിയയെ 1-0 പരാജയപ്പെടുത്തി. ഇവോബിയാണ് നൈജീരിയയ്ക്കായി  സ്കോർ ചെയ്തത്. 

 

LEAVE A REPLY

Please enter your comment!
Please enter your name here