ഗ്രീസ്മാന്റെ മികവിൽ അത്ലറ്റികോ മാഡ്രിഡിന് യൂറോപ്പ.

 


ഫ്രഞ്ച് ഇന്റർനാഷണൽ അന്റോണിയോ ഗ്രീസ്‌മാൻ രണ്ടു പ്രാവശ്യം സ്കോർ ചെയ്ത മത്സരത്തിൽ അത്ലറ്റിക്കോയ്ക്കു മാഴ്സയ്ക്കെതിരെ ലിയോണിൽ 3 ഗോളിന്റെ ആധികാരിക ജയം. 21,49 മിനുറ്റുകളിൽ ഗ്രീസ്മാൻ നേടിയ ഗോളുകളും 89ആം മിനിറ്റിൽ ക്യാപ്റ്റൻ ഗാബി നേടിയ ഗോളുമാണ് അത്ലറ്റിക്കോയുടെ വിജയം എളുപ്പമാക്കിയത്.

 

 

 

 

കളത്തിൽ ദുർബലമായ മാഴ്സെയെ ആണ് തുടക്കം തൊട്ടു കാണാൻ സാധിച്ചത്. അത്ലറ്റിക്കോയ്ക്കു കളിയുടെ എല്ല വിധ മേഖലകയിലും മികവ് പുലർത്താനും സാധിച്ചു. കളിയിലെ ആദ്യത്തെ ഗോളും മഴ്‌സയുടെ പ്രതിരോധ നിരയുടെ സമ്മാനം ആയിരുന്നു. ആന്ദ്രേ സാമ്പോ ആംഗ്യുസ്സയുടെ ഒരു പിഴവിൽ നിന്ന് 21ആം മിനുട്ടിൽ ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ച ഗ്രീസ്‌മാന് പിഴച്ചില്ല. സ്കോർ 1-0.     ഗ്രിസ്മാന്റെ ഗോളിന്  ശേഷം മാർസിലെ സമനിലക്കായി പൊരുത്തിയെങ്കിലും ക്യാപ്റ്റൻ ദിമിത്രി പയേറ്റ് 31ആം മിനുട്ടിൽ പരുക്കേറ്റ് പുറത്തു പോയത് അവർക്ക് തിരിച്ചടിയായി.  പയേറ്റിനു പകരക്കാരനായി മാക്‌സിം ലോപസ് കളത്തിലിറങ്ങി. ക്യാപ്റ്റനെ നഷ്ടപ്പെട്ടത് മാഴ്‌സയുടെ നീക്കങ്ങളുടെ മുനയൊടിക്കുക തന്നെ ചെയ്തു. ഒന്നാം പകുതിയിൽ പിന്നീട് കാര്യമായ മുന്നേറ്റങ്ങൾ ഒന്നും ഉണ്ടായില്ല. ആദ്യ നിമിഷങ്ങളിൽ കിട്ടിയ അവസരം വലേരെ ജർമൈൻ മുതലെടുത്തിരുന്നെങ്കിൽ കളിയുടെ ഗതി മറ്റൊന്നായേനെ.

 

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അത്ലറ്റികോ ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് കണ്ടു നിൽക്കുന്ന ഡിഫൻഡർ വർസാലജ്‌കോയെ പിൻവലിച്ചു ജുവാൻഫ്രാനെ കാലത്തിലറാക്കി. ലിയോണിൽ തങ്ങളുടെ ഒരു പിഴവ് പോലും എതിർ ടീമിന് അനുകൂലമാവരുത് എന്ന ചിന്താഗതിയോടെ ഇറങ്ങിയ അത്ലറ്റിക്കോയ്ക്കു അടുത്ത് കിട്ടിയ സുവാരണാവസരം തന്നെ ഗോളാക്കുവാൻ സാധിച്ചു. കളിയുടെ 49ആം മിനുട്ടിൽ കൊക്കെ കൊടുത്ത പാസിൽ നിന്ന് ഗ്രീസ്മാൻ നടത്തിയ മനോഹരമായ ഫിനിഷാണ് ഗോളിൽ കലാശിച്ചത്.

 

 

2011 ഇൽ പരിശീലക സ്ഥാനം ഏറ്റെടുത്ത സിമിയോണിക്ക് കീഴിൽ രണ്ടാം തവണയാണ് ടീം കപ്പുയർത്തുന്നത്. ആദ്യ വിജയം 2012ഇൽ. യൂറോപ്യൻ ചാംപ്യന്ഷിപ്പുകളുടെ സമീപകാല ചരിത്രത്തിൽ സ്പാനിഷ് ടീമുകളുടെ മേധാവിത്വം വിളിച്ചോതിയ ഒന്നാരുന്നു ഈ പ്രവശ്യത്തെ ഫൈനലും.  ഇന്നലത്തെ  വിജയത്തോടെ അവസാനം നടന്ന 9 യൂറോപ്യൻ കപ്പ് ഫൈനലുകളിൽ എട്ടിലും സ്പാനിഷ് ടീമുകൾ ജയം കണ്ടെത്തി. അടുത്ത ആഴ്ച കീവിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ജയിച്ചാൽ അത് 10ഇൽ 9 എന്ന നിലയിലേക്ക് എത്തും

സീസണിന്റെ അവസാനം ബാഴ്‌സിലോണയിലേക്ക് കൂടുമാറ്റം നടത്താനൊരുങ്ങുന്ന ഗ്രീസ്മാൻ തുടക്കം മുതൽ മികച്ച കളിയാണ് പുറത്തെടുത്തത്. യൂറോപ്യൻ കപ്പ് ഫൈനലുകളിൽ ഡബിൾ നേടുന്ന ആദ്യ ഫ്രഞ്ച് താരം എന്ന റെക്കോർഡും ഗ്രീസ്മാൻ സ്വന്തം പേരിൽ കുറിച്ചു. അവസാന മിനുറ്റുകളിൽ കളിക്കളത്തിൽ പകരക്കാരനായി ഇറങ്ങിയ വെറ്ററൻ താരം ഫെർണാണ്ടോ ടോറസിന് അത്ലറ്റിക്കോയോടൊപ്പം ആദ്യ യൂറോപ്യൻ കപ്പും സ്വന്തമാക്കാനായി. രണ്ടു തവണകളിലായി 9 സീസണിൽ ക്ലബിന് വേണ്ടി കളിച്ച താരം ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടാൻ തയ്യാറെടുക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here