കരാർ പുതുക്കി ഗാർഡിയോള.

മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ 2021 വരെ പുതുക്കി പെപ് ഗാർഡിയോള. 2016ഇൽ ബയെൺ മ്യൂണിക്കിൽ നിന്നും 3 വർഷത്തെ കരാറിലാണ് പെപ് സിറ്റിയിലെത്തിയത്. വരുന്ന സീസണിന്റെ അവസാനം തന്റെ കരാർ അവസാനിക്കാനിരിക്കെയാണ് കരാർ പുതുക്കിയത്.

 

സിറ്റിയിലെ  തന്റെ ആദ്യ സീസണായ 2016-17 സീസണിൽ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി. എഫ് എ കപ്പിൽ സെമി ഫൈനലിലും ചാമ്പ്യൻസ് ലീഗിലും ഇ എഫ് എൽ കപ്പിലും പ്രീ ക്വാർട്ടറിലും പുറത്തായി.

 

പ്രതീക്ഷിച്ച ഫലം കിട്ടാതിരുന്ന ആദ്യ സീസണിനു ശേഷം 2017-18ഇൽ തന്റെ പദ്ധതികൾ പൂർണമായി നടപ്പാക്കിയ പെപ് പ്രീമിയർ ലീഗ്, ഇ എഫ് എൽ കപ്പ് വിജയങ്ങളോടൊപ്പം നിരവധി റെക്കോര്ഡുകളും കരസ്ഥമാക്കി.

 

ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ (100)

ഏറ്റവും കൂടുതൽ ഗോളുകൾ (106)

ഒരു സീസണിൽ മൊത്തം നേടിയ വിജയങ്ങൾ (32)

ഏറ്റവും വലിയ പോയിന്റ് ഡിഫറൻസ്‌ (19 പോയിന്റ്)

ഏറ്റവും കൂടുതൽ ഗോൾ വ്യത്യാസം (+79);

 ഏറ്റവും കൂടുതൽ എവേ മത്സര വിജയങ്ങൾ (16) എന്നീ റെക്കോര്ഡുകൾക്കൊപ്പം

ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (ഫിൽ ഫോർഡൻ -17 വർഷം 350 ദിവസം) എന്ന റെക്കോർഡും സിറ്റിയുടെ നേട്ടങ്ങളിൽ തിളങ്ങുന്നു.

 

മുൻപ് ബാഴ്‌സിലോണയെയും ബയേൺ മ്യൂണിക്കിനേയും പരിശീലിപ്പിച്ച പെപ് ബാഴ്സലോണയിൽ തന്റെ 4 സീസണുകളിൽ 3 ലാ ലീഗാ , 2 കോപ്പ ഡെൽ റേ , 3 സ്പാനിഷ് സൂപ്പർ കപ്പ് , 2 യുവേഫചാമ്പ്യൻസ് ലീഗ് , 2 യുവേഫ സൂപ്പർ കപ്പ്, 2ക്ലബ്ബ് വേൾഡ് കപ്പ്  എന്നിവ വിജയിച്ചു. ബയേണിലെ മൂന്നു സീസണുകൾക്കിടയിൽ 7 ട്രോഫികളും കരസ്ഥമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here