ഫ്രഞ്ച് ഓപ്പൺ വനിതകളുടെ സെമിഫൈനൽ ഇന്ന്.

ഇന്ന് നടക്കുന്ന വനിതകളുടെ ഫ്രെഞ്ച് ഓപ്പൺ സെമിഫൈനലിലെ  ആദ്യ സെമിയിൽ ലോക ഒന്നാം നമ്പർ റൊമാനിയയുടെ സിമോണ ഹാലപ്പ് മൂന്നാം നമ്പർ സ്പാനിഷ്  താരം ഗാർബിൻ  മുഗുരസയെ നേരിടും. യുഎസ് താരങ്ങൾ തമ്മിലുള്ള രണ്ടാം സെമി ഫൈനലിൽ കളിക്കൂട്ടുകാരികളായ മാഡിസൺ കെയ്‌സും സ്റ്റോയാൻ സ്റ്റീഫൻസും ഏറ്റുമുട്ടും

2014ലും 2017 ലും ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തിയ സിമോണ ഹാലപ്പിന് ഇതുവരെ കിരീടം നേടാനായിട്ടില്ല. ടൂർണമെന്റിൽ ഇതു വരെ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെ മികച്ച ഫോമിൽ കളിക്കുന്ന ഗാർബിൻ  മുഗുരസയെ നേരിടുമ്പോൾ വിജയത്തിനായി സിമോണ ഹാലപ്പിന് വിയർപ്പൊഴുക്കേണ്ടി വരുമെന്ന് ഉറപ്പ്.

രണ്ടാം സെമിഫൈനലിൽ ലോകറാങ്കിങ്ങിൽ 10ഉം 13ഉം സ്ഥാനക്കാരായ യുഎസിന്റെ   സ്റ്റീഫൻസും കെയ്‌സും ഏറ്റുമുട്ടുമ്പോൾ സുഹൃത്തുക്കളുടെ പോരാട്ടമെന്ന നിലയിൽക്കൂടി മത്സരം ശ്രദ്ധേയമാകും. മുൻപ് രണ്ടുതവണ പരസ്പരം  ഏറ്റുമുട്ടിയപ്പോളും വിജയം സ്റ്റീഫൻസിന് ഒപ്പമായിരുന്നു. 2017 യുഎസ് ഓപ്പൺ ഫൈനലിൽ കെയ്സിനെ തോൽപ്പിച്ചാണ് സ്റ്റീഫൻസ് കിരീടം ചൂടിയത്.

ആദ്യ സെമി ഇന്ത്യൻ സമയം വൈകിട്ട് 6:30നും രണ്ടാം സെമി 7:45നും തുടങ്ങും. ഇരുമത്സരങ്ങളും സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here