ഹൈദരാബാദിന് മികച്ച സ്കോർ

ചെന്നൈ സൂപ്പർ കിങ്‌സും ആയുള്ള മത്സരത്തിൽ ഹൈദരാബാദിന് മികച്ച സ്കോർ. പതിയെ തുടങ്ങിയ ഹൈദരാബാദിന് നാലാം ഓവറിൽ സ്കോർബോർഡ് 18ഇൽ നിൽക്കെ ഓപ്പണർ അലക്സ് ഹെയിൽസിനെ നഷ്ടമായി. പിന്നീട് ഒത്തുചേർന്ന വില്യംസണും ശിഖർ ധവാനും പതിയെ സ്കോർ മുന്നോട്ട് ചലിപ്പിച്ചു. 

മെല്ലെ താളം കണ്ടെത്തിയ കൂട്ടുകെട്ട് 10 ഓവറിന് ശേഷം സ്കോറിങ്ങിന് വേഗം കൂട്ടി.വമ്പനടികളുമായി മുന്നോട്ടു പോയ രണ്ടുപേരും തുടരെ രണ്ടാം മത്സരത്തിലും 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. 

അർധ സെഞ്ചുറി നേടിയ ശേഷം രണ്ടു പേരും തുടരെയുള്ള ബോളുകളിൽ പുറത്തായെങ്കിലും ദീപക് ഹൂഡയും ഷഖിബും ചേർന്ന് സ്കോർ 179 വരെ എത്തിച്ചു. താക്കൂർ 2 വിക്കറ്റും ബ്രാവോയും ചഹറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here