പാകിസ്താന്‍ കളിക്കാരെ ആപ്പിള്‍ വാച്ച് ഉപയോഗിക്കുന്നതില്‍ നിന്ന് തടഞ്ഞു ഐ.സി.സി

പാകിസ്താന്‍ കളിക്കാരെ ആപ്പിള്‍ കമ്പനിയുടെ സ്മാര്‍ട്ട്‌ വാച്ചുകള്‍ കളിക്കിടെ കൈയ്യില്‍ കെട്ടുന്നതില്‍ നിന്ന് തടഞ്ഞു ഐ.സി.സി. ഇംഗ്ലണ്ടുമായി നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ്‌ പരമ്പരയ്ക്കിടെയാന്‍ സംഭവം. ആദ്യ ടെസ്റ്റിലെ ആദ്യ ദിവസം രണ്ടു പാകിസ്താന്‍ കളിക്കാര്‍ ആപ്പിള്‍ വാച്ച് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സംഭവം. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും ഐസിസി വ്യക്തമാക്കി.

സാധാരണയായി കളി തുടങ്ങുന്നതിനു മുന്‍പ് കളിക്കാറും, ഒഫിഷ്യല്‍സും തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്തര്‍ക്ക് കൈമാറാറുണ്ട്. കളി കഴിയുമ്പോള്‍ മാത്രം ഇവ തിരിച്ചു നല്‍കപ്പെടുന്നത്. സ്മാര്‍ട്ട്‌ വാച്ചുകളുടെ ശ്രേണിയില്‍ പെടുന്ന ആപ്പിള്‍ വാച്ചുകള്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ പ്രാപ്തിയുള്ളവയാണ്. ഐ.സി.സി നിയമങ്ങള്‍ പ്രകാരം യാതൊരു വിധ ഉപകരണങ്ങളാലും കളിക്കിടയില്‍ ടീമംഗങ്ങള്‍ക്ക് കോച്ചിംഗ് സ്റ്റാഫുമായി ബന്ധപെടുവാന്‍ അനുവദിക്കുന്നില്ല. വാച്ചുകള്‍ കളിക്കാര്‍ക്ക്‌ അനുവദനീയമാണെങ്കിലും ആപ്പിള്‍ വാച്ചില്‍ മറ്റു ടെക്ക്നോളജികള്‍ ഉള്ളതിനാല്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണ് കളിക്കാരെ തടഞ്ഞത് എന്നും ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ സെപ്ടംബറില്‍ അമേരിക്കന്‍ ബേസ്ബോള്‍ ലീഗില്‍ സംഭവിച്ച പ്രശ്നത്തെ തുടര്‍ന്നാണ് അന്താരാഷ്ട്ര കായിക സംഘടനകള്‍ വാച്ചുകളുടെ ഉപയോഗത്തില്‍ കര്‍ശന നിയമങ്ങള്‍ കൊണ്ട് വന്നത്. ന്യൂയോര്‍ക്ക്‌ യാങ്കീസുമായുള്ള കളിയില്‍ ബോസ്റ്റണ്‍ റെഡ് സോക്സിലെ ടീമംഗങ്ങളാണ് ആപ്പിള്‍ വാച്ചിന്റെ സഹായത്താൽ കളിക്കിടെ ആശയവിനിമയം നടത്തുന്നതിനിടയിൽ പിടിക്കപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here