മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തി, അർജന്റീനയ്ക്ക് സമനില.

അർജന്റീനയെ സമനിലയിൽ കുരുക്കി ഐസ്ലാൻഡ്. എളുപ്പത്തിൽ 3 പോയിന്റ് നേടാമെന്ന വ്യാമോഹവുമായി ഇറങ്ങിയ അർജന്റീനയ്ക്കു തലകുനിച്ചു മടങ്ങാനായിരുന്നു നിയോഗം. സൂപ്പർ താരം ലയണൽ മെസ്സി പെനാൽറ്റി നഷ്ടമാക്കിയ മത്സരത്തിൽ ഐസ്ലാൻഡിന്റെ ഡിഫെൻസ് അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്.

ആദ്യപകുതിയിൽ അഗ്യൂറോയുടെ ഗോളിൽ അർജന്റീന മുന്നിലെത്തി. പിന്നീടങ്ങോട്ട് ഗോൾമഴ പ്രതീക്ഷിച്ചവരെ നിരാശരാക്കി മിനിറ്റുകൾക്കുള്ളിൽ ഐസ്ലാൻഡ് ഗോൾ മടക്കി. പിന്നീടങ്ങോട്ട് ഐസ്ലാൻഡ് അർജന്റീനയുടെ മുന്നേറ്റങ്ങളെ അതിശക്തമായി ചെറുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മഗ്‌നസ്സെന് മെസ്സിയെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എടുത്ത മെസ്സിക്ക് പിഴച്ചു. ദുർബലമായ ഷോട്ട് ഐസ്ലാൻഡ് ഗോളി തട്ടിയകറ്റി. പിന്നീടങ്ങോട്ട് തുടരെത്തുടരെ അർജന്റീന ഗോളിനുവേണ്ടി കിണഞ്ഞു ശ്രമിച്ചെങ്കിലും ഐസ്ലാൻഡ് പ്രതിരോധത്തിനെ കബിളിപ്പിക്കാൻ സാധിച്ചില്ല. 10 തവണയാണ് മെസ്സി ഗോൾപോസ്റ് ലക്ഷ്യമാക്കി നിറയൊഴിച്ചത്.

ഇതോടെ അടുത്ത രണ്ട് മത്സരങ്ങളും ജയിക്കണമെന്ന നിലയിലായി അർജന്റീനയുടെ അവസ്ഥ. ചരിത്രത്തിൽ ആദ്യമായി വേൾഡ്കപ്പ്‌ കളിക്കുന്ന ഐസ്ലാൻഡ് ഫുട്ബോൾ ആരാധകരുടെ മനംകവർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here