ആദ്യ ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക് ജയം

അയർലണ്ടിനെതിരായ ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ഇന്ത്യയ്ക്ക് 76 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 208 റൺസെടുത്തപ്പോള്‍ മറുപടിയായി ഐറിഷ് ഇന്നിങ്ങ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 132ല്‍ അവസാനിച്ചു.

ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ശിഖര്‍ ധവാനും രോഹിത് ശർമ്മയും ചേർന്ന് നൽകിയത്. ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ അയർലണ്ടിന് ആദ്യവിക്കറ്റ് സ്വന്തമാക്കാൻ പതിനാറാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. 97 റൺസുമായി രോഹിത്തും, 74 റൺസുമായി ധവാനും കത്തിക്കയറിയതോടെ പിന്നാലെ വന്നവർക്ക് കാര്യമായൊന്നും ചെയ്യേണ്ടിവന്നില്ല. അയർലണ്ട് വീഴ്ത്തിയ അഞ്ചുവിക്കറ്റുകളിൽ നാലുവിക്കറ്റുകളും പിഴുത ചേസ്‌ ബൗളിങ്ങിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഐറിഷ് നിരയ്ക്ക് 60 റൺസെടുത്ത ഷാനോൺ പ്രതീക്ഷയ്ക്ക് വക നൽകിയെങ്കിലും ഇന്ത്യയുയർത്തിയ ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്താൻ അയർലണ്ടിന് കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാലും, യുശ്വേന്ദ്ര ചാഹൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. രണ്ട് മത്സര പരമ്പരയിലെ അവസാനമത്സരം വെള്ളിയാഴ്ച നടക്കും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here