അഫ്ഘാനിസ്ഥാനെ തകർത്തു ഇന്ത്യ

അഫ്ഘാൻ ചരിത്രത്തിന്റെ ഭാഗമായ ടെസ്റ്റ്‌ മത്സരത്തിൽ വെറും രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ വിജയം കണ്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ ടീം 2 ദിവസത്തിനുള്ളിൽ ടെസ്റ്റ്‌ വിജയിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിംഗ്സ് വിജയവുമായി അഫ്ഗാനെതിരെയുള്ള മത്സരം. 
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശക്തമായ തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് ബാറ്റസ്മാൻമാർ രണ്ടുപേരും മൂന്നക്കം കടന്നു. പിന്നാലെ ഇറങ്ങിയ KL രാഹുൽ അർധസെഞ്ചുറി നേടി. ട്വന്റി ട്വൻറിയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച അഫ്ഗാൻ ബൗളേഴ്‌സ് ടെസ്റ്റ്‌ ക്രിക്കറ്റിൽ നിറംമങ്ങിപ്പോയി. 3ആം സെഷനിൽ തുടരെ വിക്കറ്റ് വീഴ്ത്തി അഫ്ഘാനിസ്ഥാൻ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും മത്സരം കൈവിട്ടുപോയിരുന്നു. രണ്ടാം ദിവസം ഹാർദിക് പാണ്ട്യയുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ പടുത്തുയർത്തിയ 474 ഒന്നാമിന്നിങ്‌സ് സ്കോർ പിന്തുടർന്ന അഫ്ഘാനിസ്ഥാൻ ചീട്ടുകൊട്ടാരംപോലെ തകർന്നടിഞ്ഞു. ഒരു ഘട്ടത്തില്പോലും ഇന്ത്യൻ ബൗളേഴ്‌സിന് വെല്ലുവിളിയുയർത്താൻ അഫ്ഘാൻ ബാറ്സ്മാന്മാർക്കായില്ല. 109 റണ്ണിന് ഒന്നാമിന്നിങ്സിൽ പുറത്തായ അഫ്ഘാനിസ്ഥാനെ വീണ്ടും ബാറ്റിങിനയച്ച ഇന്ത്യ വെറും 103 റൺ രണ്ടാമിന്നിങ്സിൽ വിട്ടുകൊടുത്തു മത്സരം കൈപ്പിടിയിലാക്കി. 6 വിക്കറ്റ് വീഴ്ത്തിയ ജഡേജയും, 5 വിക്കറ്റ് വീഴ്ത്തിയ അശ്വിനുമാണ് ബൗളിങ്ങിൽ മുന്നിട്ടുനിന്നതു. 
ഫസ്റ്റ്ക്ലാസ്സ്‌ ക്രിക്കറ്റിലെ പരിചയസമ്പത്തു വളരെ കുറവായ താരങ്ങളാണ് അഫ്ഘാൻ നിരയിൽ ഉണ്ടായിരുന്നത്. ടെസ്റ്റിലെ 1ആം നമ്പർ ടീമിനോട് പൊരുതാൻപോലുവാതെ അഫ്ഘാൻ ടീം കീഴടങ്ങിയെങ്കിലും വരുംകാലങ്ങളിൽ മത്സരപരിചയത്തിലൂടെ മെച്ചപ്പെട്ട ടീമിനെ കാണാനാവുമെന്ന് പ്രതീക്ഷിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here