വമ്പൻ ക്ലബ്ബുകളുമായി കേരള ബ്ലാസ്റ്റേഴ്സിനു പ്രീ സീസൺ മത്സരങ്ങൾ

ഇന്ത്യയിലെ തന്നെ ആദ്യ ഇന്റർനാഷണൽ ഫുട്ബോൾ പ്രീസീസൺ ടൂർണമെന്റായ ടൊയോട്ട യറിസ് ലാലിഗ വേൾഡ്, കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജൂലൈ 24ന് ആരംഭിക്കും. ലാലിഗലെ ടോപ് ടൈർ ടീം ആയ ജിറോനയും, ഓസ്‌ട്രേലിയൻ ലീഗായ എ ലീഗിലെ മേൽബൗൺ സിറ്റിയും, ISL ലെ പ്രമുഖ ടീമായ കേരള ബ്ലാസ്റ്റേഴ്‌സുമായിരിക്കും ഈ പ്രീ സീസൺ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 5 ദിവസം നീളുന്ന ടൂർണമെന്റിൽ മൂന്ന്‌ ടീമും നേർക്കുനേർ ഓരോ വട്ടം ഏറ്റുമുട്ടും.

ടൊയോട്ട യറിസ് ലാലിഗ വേൾഡ് ടൂർണമെന്റ് ഒരു പ്രതിവർഷ ടൂർണമെന്റ് ആക്കുക എന്നതാണ് ഭാരവാഹികൾ ആയ ടൊയോട്ടയുടെ ലക്ഷ്യം. വരും വർഷങ്ങളിൽ കൂടുതൽ ഇന്റർനാഷണൽ ടീമുകളെ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് നിപ്പോൺ ടൊയോട്ടയുടെ MD ടൂർണമെന്റിന് തുടക്കംകുറിച്ചുകൊണ്ട് പറഞ്ഞു. മുൻ സ്പാനിഷ് താരവും ലാലിഗ അംബാസിഡറുമായ ഫെർണാണ്ടോ മോറിൻറെസ് ആണ് ടൊയോട്ട യറിസ് ലാലിഗ വേൾഡ് ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫി പ്രകാശിപ്പിച്ചത്. ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തുവാൻ പോകുന്ന ഒരു ടൂർണമെന്റാകും ഇത് എന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

ഓസ്‌ട്രേലിയൻ ലീഗിലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതിനുശേഷമാണ് മേൽബൗൺ സിറ്റി പ്രീ സീസൺ മത്സരങ്ങളിൽ പെങ്കെടുക്കാൻ വരുന്നത്. ജിറോനയാവട്ടെ ടോപ് ടൈറിൽ വന്നവർഷം തന്നെ യൂറോപ്യൻ രാജാക്കന്മാരായ റയൽ മാഡ്രിഡിനെ ലീഗിൽ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലും. കഴിഞ്ഞ ISL സീസണിലെ മോശം പ്രകടനത്തിൽനിന്നും കരകയറുവാൻ പ്രീ സീസൺ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിന് എന്തുകൊണ്ടും ഗുണം ചെയ്യും. ട്രാൻസ്ഫർ വിൻഡോയിൽ വന്ന പുതിയ കളിക്കാർക്ക് കളിസമയം കിട്ടാനും ടീമിനെ നന്നായി തരപ്പെടുത്താനും ഈ പ്രീ സീസൺ ടൂർണമെന്റ് ബ്ലാസ്റ്റേഴ്‌സിന് സഹായമാകും.

3 COMMENTS

  1. എനിക്ക് ടൊയോട്ട യറിസ് ലാലിഗ വേൾഡിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അപ്പോഴാണ് എന്റെ ഫ്രണ്ട് Tinosh Thomas ഈ പോസ്റ്റ് ഇട്ടത്. This was of much use. Thank you.

LEAVE A REPLY

Please enter your comment!
Please enter your name here