ഇനിയെസ്റ്റ ജപ്പാനിലേക്ക്.

16 വർഷത്തെ ബാഴ്‌സലോണ കരിയറിന് കഴിഞ്ഞ ആഴ്ച്ച അന്ത്യം കുറിച്ച ഇനിയെസ്റ്റ ഇനി ജപ്പാൻ ക്ലബ്ബ് വിസ്സൽ കോബിനു വേണ്ടി ബൂട്ട് കെട്ടും. ബാർസക്കെതിരെ കളിക്കേണ്ടി വരുമെന്നതിനാൽ ഇനി യൂറോപ്പിൽ തുടരില്ല എന്ന് ഇനിയെസ്റ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടു വർഷത്തെ കരാറിലാണ് ഇനിയെസ്റ്റ ജപ്പാനിലെത്തുന്നത്.

 

മുൻ ബാഴ്‌സ കോച്ചും ഇപ്പോളത്തെ മാഞ്ചസ്റ്റർ സിറ്റി കോച്ചുമായ പെപ് ഗാർഡിയോള ഇനിയെസ്റ്റ മാഞ്ചസ്റ്റർ സിറ്റി പ്ലെയർ കോച്ച് ആകുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ബാഴ്‌സ വിട്ടതോടെ ഇനിയെസ്റ്റ ഖത്തർ ക്ലബ്ബ് അൽ സദ്ദിലേക്ക് പോകുമോ എന്ന് ആരാധകർ ഉറ്റുനോക്കിയിരുന്നു. അങ്ങനെ സംഭവിച്ചാൽ മുൻ ബാഴ്‌സ സഹതാരം ചാവിയോടൊത്ത് വീണ്ടും കളിക്കാനുള്ള അവസരം ഉണ്ടായിരുന്നു. ജപ്പാനിലേക്ക് പോയതോടെ  ആരാധകരുടെ ആഗ്രഹം വിഫലമായി.

LEAVE A REPLY

Please enter your comment!
Please enter your name here